കോഴിക്കോട് : ദൈവത്തിനപ്പുറം തത്വചിന്തകനായ സാധാരണ മനുഷ്യനിലേക്ക് കൃഷ്ണനെ സന്നിവേശിപ്പിക്കുന്ന കൃതി മാത്രമല്ല പ്രണയ സമീരേ മറിച്ച് ഇതുവരെ പുരാണങ്ങൾ ചർച്ച ചെയ്യാൻ മറന്ന രാധയെ വെളിച്ചത്തു നിർത്തുന്ന രചന കൂടിയാണ്.

സർവ്വ ചരടുകളും പൊട്ടിച്ചെറിയുന്ന രാധാകൃഷ്ണ പ്രണയമാണ് താൻ പ്രണയ സമീരയിലൂടെ ആവിഷ്ക്കരിക്കുന്നതെന്ന് കെ.പി സുധീര കെ എൽ എഫ് സംവാദത്തിൽ പറഞ്ഞു.
എന്തുകൊണ്ടാണ് ഇതിഹാസങ്ങൾ തിരിച്ചു വരുന്നതെന്ന നാസർ കക്കട്ടിലിന്റെ ചോദ്യത്തിന് ഇതിഹാസങ്ങൾ തിരിച്ചു വരികയല്ല, മറിച്ച് അവിടെത്തന്നെ നിലകൊള്ളുകയാണ് ചെയ്യുന്നതെന്നാണ് കെ.എസ് വെങ്കിടാചലം മറുപടി പറഞ്ഞത്.
മനുഷ്യ ബന്ധങ്ങളുടെ സങ്കീർണത ആവിഷ്ക്കരിക്കുന്നതിനാലാണ് ഇതിഹാസങ്ങളുടെ പ്രാധാന്യം ഒരു കാലത്തും ചോർന്നുപോകാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വി എസ് ഖണ്ഡേക്കർ, ഭാനുമതി നരസിംഹ, ആനന്ദ് നീലകണ്ഠൻ, ശിവജി സാവന്ത് , ദേവദത്ത് പട്നായക് എന്നിവരുടെ കൃതികൾ എപ്രകാരമാണ് പുതുകാലത്തെക്കൂടി അടയാളപ്പെടുത്തുന്നതെന്ന് കെ.പി സുധീർ, കെ എസ് വെങ്കിടാചലം, നാസർ കക്കട്ടിൽ എന്നിവർ ചർച്ച ചെയ്തു.
Pranaya Sameera- A composition that sheds light on Radha, who forgot to discuss the Puranas
