കോഴിക്കോട് : ഒപ്പം ചേർത്ത് നിർത്തി അവസരങ്ങളും സാധ്യതകളും ഉൾപ്പെടുത്തി ഭിന്നശേഷി കാഴ്ച്ചപ്പാടിൽ സമൂഹം മാറ്റം വരുത്തണമെന്ന് കെ.എൽഎഫ് സെഷൻ ആവശ്യപ്പെട്ടു.

വാക്ക് വേദിയിൽ "ശേഷി;പൊതുബോധത്തിൻ്റെ വൈകല്യങ്ങൾ " എന്ന സെഷനിൽ പി.എസ് കൃഷ്ണ കുമാർ ,ഡോ.എം.കെ ജയരാജൻ, ഷൂജ എസ് വൈ എന്നിവർ സംസാരിച്ചു. ഡോ. റോഷൻ ബിജിലി മോഡറേറ്ററായി.
വീടുകളും പരിസരവും ഭിന്നശേഷിക്കാർക്ക് അനുഗുണമാക്കണം. സമൂഹത്തിൻ്റെ സമീപനം മാറണം. സഹതാപമല്ല വേണ്ടത് ,സഹചര്യങ്ങൾ ഒരുക്കുകയാണ് ചെയ്യെണ്ടത്. ഇക്കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണെന്ന് മോഡറേറ്ററായ ഡോ. റോഷൻ ബിജിലി അഭിപ്രായപ്പെട്ടു.
ഭിന്നശേഷിക്കാർ കുടുംബത്തിൻ്റെ മാത്രമുള്ള ഉത്തരവാദിത്വല്ല ,സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ് പൊതുവിടങ്ങൾ ഭിന്നശേഷി അനുഗുണമാക്കണം. പരിമിതികൾ ഇല്ലാതവരായി ആരുമില്ലെന്നും ഷൂജ എസ് വൈ അഭിപ്രായപ്പെട്ടു.
എല്ലാവരെയും ചേർത്തു നിർത്തുക എന്ന ചിന്തയിലേക്ക് സമൂഹം മാറണമെന്നും ഞങ്ങൾക്ക് ശേഷം എന്താണ് എന്നതാണ് ഏതൊരു രക്ഷിതാവിൻ്റെയും ആശങ്ക. ഈ ആശങ്കയ്ക്ക് ഉത്തരം പൊതു സമൂഹം നൽകണമെന്നും ഭിന്നശേഷിക്കാരൻ കൂടിയായ പി.എസ് കൃഷ്ണ കുമാർ അഭ്യർത്ഥിച്ചു.
ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ പ്രത്യേകിച്ച് അമ്മയുടെ വേദന തിരിച്ചറിയപ്പെടാത ഒന്നാണെന്ന് സദസ്സും അഭിപ്രായപ്പെട്ടു. ഈ അമ്മമാർ ജീവിതം മുഴുവൻ എരിയുകയാണ്. ഇത് സമൂഹവും സർക്കാറും തിരിച്ചറിയണം.
Add and stop; Society must change its perception of disability
