ഡിസി കിഴക്കെ മുറി പ്രസാധകരംഗത്തെ നവോത്ഥാന നായകൻ -കെ എൽഎഫ് സെമിനാർ

ഡിസി കിഴക്കെ മുറി പ്രസാധകരംഗത്തെ നവോത്ഥാന നായകൻ  -കെ എൽഎഫ് സെമിനാർ
Jan 12, 2023 11:09 AM | By Vyshnavy Rajan

കോഴിക്കോട് : മലയാള പുസ്തകലോകത്തെയും പ്രസാധകരംഗത്തെയും നവോത്ഥാന നായകരിൽ ഒരാളാണ് ഡിസി കിഴക്കെ മുറിയെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റ് -കെ എൽഎഫിൻ്റെ എഴുത്തോലയിലെ ആദ്യ സെഷനിൽ അഭിപ്രായം ഉയർന്നു.

ഡിസി കിഴക്കെമുറി; പ്രസാധനത്തിൻ്റെ ജനിതക ശാസത്രം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.പി.കെ രാജശേഖരൻ പി.എസ് ജയൻ എന്നിവർ ചർച്ച ചെയ്തു. സുനിത ടി വി മോഡറേറ്ററായി. മലയാള പ്രസാധനത്തിൻ്റെ വർത്തമാന പ്രവണതകൾ അത്ര ശോഭനീയമല്ല. വായനശാലകളുടെ എണ്ണം കൂടുന്നുവെങ്കിലും പുസ്തക വായനക്കാരുടെ എണ്ണം കൂടുന്നില്ല. പഴയ കാല പുസ്തകങ്ങളിൽ അക്ഷരതെറ്റുകളില്ല.

എന്നാൽ ഇന്നിറങ്ങുന്ന പുസ്തകത്തിൽ ചുരുങ്ങിയത് 300 അക്ഷരതെറ്റുകളുണ്ട്. കേരളത്തിൽ ബുക്ക് എഡിറ്റേഴ്സില്ല, നല്ല പ്രൂഫ് റീഡർമാരുമില്ല ഡോ.പി.കെ രാജശേഖരൻ അഭിപ്രായപ്പെട്ടു.


പേപ്പർ ബാഗ് വിപ്ലവം ഉൾപ്പെടെ മലയാള പ്രസാധകരംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഡിസി കിഴക്കെമുറിയുടെ നേതൃത്വത്തിലുള്ള സാഹിത്യ പ്രവർത്തക സഹകരണസംഘമായിരുന്നുവെന്ന് പി.എസ് ജയൻ അഭിപ്രയപ്പെട്ടു.

ഇൻറർനെറ്റ് യുഗത്തിൽ പ്രസാധക മേഖല എങ്ങിനെ വെല്ലുവിളികൾ നേരിടുന്നുവെന്ന പ്രേക്ഷക ചോദ്യം ഉയർന്നു. സർഗാത്മകത രചിക്കാൻ സോഫ്റ്റ് വെയർ ഉഉള കാലത്ത് അതിനെ വെല്ലുവിളിക്കുന്ന ഉള്ളടക്കമുണ്ടാക്കുക എന്നതാണ് വെല്ലുവിളി ,പ്രസാധകരല്ല എഴുത്തുകാരാണ് ഈ വെല്ലുവിളി നേരിടേണ്ടതെന്ന് സെമിനാർ ചൂണ്ടി കാട്ടി.

DC kizhakke Murry Publishers Renaissance Hero -KLF Seminar

Next TV

Top Stories










Entertainment News