കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള സാഹിത്യ പുരസ്ക്കാരമായ ജെ.സി.ബി സാഹിത്യ പുരസ്ക്കാരത്തിന് ഇതുവരെ ജേതാക്കളായ മലയാളികളായ എഴുത്തുകാരെല്ലാം ഒരേ വേദിയിലെത്തുന്നു.

നാളെ ആരംഭിക്കുന്ന കെ.എൽ.എഫ് ആറാം സീസണിലെ ഒരു സെഷനിലാണ് കഴിഞ്ഞ വർഷങ്ങളിൽ അവാർഡ് ലഭിച്ച ബെന്യാമിൻ, എസ്.ഹരീഷ്, ,എം.മുകുന്ദൻ തുടങ്ങിയവരെല്ലാം ഒരു സെഷനിൽ എത്തുന്നത്.
ഇത് കൂടാതെ ശനിയാഴ്ച വൈകീട്ട് 5 ന് അക്ഷരം വേദിയിൽ നടക്കുന്ന ഈ പരിപാടി മോഡറേറ്റ് ചെയ്യുന്നതും 2022 ലെ ജെസി.ബി അവാർഡ് നിർണയ കമ്മിറ്റിയിലെ ഒരംഗമായ മലയാളി ജെ. ദേവികയാണ്.
2022 ലെ ജേതാവായ ഖാലീദ് ജാവേദ്, പരിഭാഷക ബരൻ ഫാറൂഖി എന്നിവരും ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സുപ്രിയാ മേനോനുമായി പാരഡൈസ് ഓഫ് ഫുഡ് എന്ന കൃതിയെക്കുറിച്ച് വേദി ഒന്നിലെ തൂലിക വേദിയിൽ ചർച്ച ചെയ്യും.
All the JCB literature winners are K. LF on stage
