തനിമയോടെ; സാംസ്കാരിക നിലവാരത്തിൽ തൃശൂർ

തനിമയോടെ; സാംസ്കാരിക നിലവാരത്തിൽ തൃശൂർ
Jan 5, 2023 12:30 PM | By Kavya N

കോഴിക്കോട്: 61 മത് സ്കൂൾ കലോത്സവത്തിലെ മൂന്നാം ദിവസം പരിപാടികൾ ഭംഗിയായി നടന്നുവരുന്നു. ബേപ്പൂർ സുൽത്താന്റെ നാമധേയത്തിൽ ഗുജറാത്തി ഹാളിലെ വേദി അഞ്ചിൽ കാലത്ത് തന്നെ അറബനമുട്ട് മത്സരം ആരംഭിച്ചു. ഹൈസ്കൂൾ വിഭാഗം അറബന മുട്ടിൽ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പാടൂരിന്റെ മത്സരം സദസ്സിനെയാകെ ഇളക്കിമറിച്ചു.

തൃശ്ശൂർ ജില്ലയിലെ മണലൂർ നിയോജക മണ്ഡത്തിലാണ് പാടൂർ അലീമുൽ ഇസ്ലാം സ്കൂൾ.ഗുരു അനസ് രായംമരക്കാരുടെ നേതൃത്വത്തിലാണ് അഭ്യസിച്ചത്. അറബനമുട്ടിൽ തുടർച്ചയായി അഞ്ചാം തവണയാണ് അലീമുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ പാടൂർ മത്സരിക്കുന്നത്. കൂടെ എന്നും ഗുരുവായ അനസ് രായംമരക്കാരും. ടീം ലീഡർ അബ്ദുൽ ഹാദിയുടെ നേതൃത്വത്തിൽ ഷാജുദ്ദീൻ, അജ്മൽ, ഫഹ്മിൽ, അനാൻ, ഹാഫിൽ, സ്വാലിഹ്, ഇമ്രാൻ, ഉമർ, അദീൻ എന്നിവർ പങ്കെടുത്തു.

കൂടാതെ അറബ് നാടക മത്സരത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ട്. തീർച്ചയായും തൃശൂർ ജില്ലയുടെ സാംസ്കാരിക തനിമ വിളിച്ചോതി അലീമുൽ ഇസ്ലാം സ്കൂൾ. തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നു കൂടിയാണ്. അറബിക് തർജ്ജമ, ഇംഗ്ലീഷ് പ്രസംഗം, ഉപന്യാസം ഉറുദു, ഉറുദു കവിത രചന&കഥാ രചന തുടങ്ങിയ മത്സരങ്ങളിലാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ചിത്ര, ജീനാ, മുഹ്സിൻ, ഫാരിഷ, അബി തുടങ്ങിയ അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് പരിപൂർണ്ണ പിന്തുണയുമായി ഉള്ളത്.

Uniquely; Thrissur in terms of culture

Next TV

Related Stories
Top Stories