കോഴിക്കോട്: 61മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം കുച്ചിപ്പുടി മത്സരത്തോടെ തുടക്കം. ഇന്ന് രാവിലെ 9 മണി മുതലാണ് വേദി ഒന്നിലെ അതിരാണി പാടത്ത് ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരം ആരംഭിച്ചത്. കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് ഉദിനൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ നിഹാരിക ബാലനാണ് കുച്ചിപ്പുടി അവതരിപ്പിച്ചത്.
'മഹിഷാസുര മർദ്ദിനി' എന്നതായിരുന്നു പ്രമേയം. തൻ്റെ ദേശത്തിലെ അസുരന്മാരെ വധിച്ചതിന് ശേഷം നന്മ കൊണ്ടുവരുവാൻ ലക്ഷ്യമിടുന്ന രാജാവിനെ അന്വർത്ഥമാക്കുന്നതാണ് കഥ. തൃക്കരിപ്പൂരിലെ കലാമണ്ഡലം സീമ ശങ്കർ ആണ് ഗുരു. പത്തു വർഷത്തോളമായി തൃക്കരിപ്പൂർ നടക്കാവിലെ സ്വരലയ കലാക്ഷേത്രത്തിലെ വിദ്യാർത്ഥിനിയാണ് നിഹാരിക ബാലൻ.
സംസ്ഥാന കലോത്സവത്തിൽ തന്റെ ശിഷ്യ മത്സരാർത്ഥിയായി പങ്കെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗുരു സീമാ ശങ്കർ പറഞ്ഞു. നേരത്തെ, ജില്ലാ കലോത്സവത്തിൽ അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടിയത്. അച്ഛൻ: ബാലൻ അമ്മ: ജയശ്രീ. മൂത്ത സഹോദരൻ: സിദ്ധാർത്ഥ്
Sunrise of Udinur; By Niharika Balan