കോഴിക്കോട്: ഇനിയെന്തായാലും മിഠായിതെരുവും മാനാഞ്ചിറയും ബീച്ചും കോഴിക്കോടൻ അലുവയുടെ രുചിയും ഒക്കെ അറിഞ്ഞേ അമല മടങ്ങുകയുള്ളൂ. തോൽപ്പിക്കാനാവില്ല മക്കളെ ഈ നിശ്ചയദാർഢ്യത്തിനെ .പൊരുതാനുറച്ച് ചുരമിറങ്ങി വന്ന് വിജയകിരീടം ചൂടിയാണ് ഈ പ്ലസ്ടുക്കാരി നാളെ മടങ്ങുന്നത് .
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മോഹിനിയാട്ടത്തിന് എഗ്രേഡ് നേടിയിരിക്കുകയാണ് തരുവണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി അമല.
വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും രണ്ടാം സ്ഥാനമാണ് വിധികർത്താക്കൾ നൽകിയത്.
അപ്പീലിൻ്റെ പ്രസക്തിയാണ് ഇവിടെ വ്യക്തമായത്. വിധി നിർണയത്തിൽ അപാകതയുണ്ടെന്നും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ തനിക്ക് അർഹതയുണ്ടെന്നും മകൾ ഉറച്ച് പറഞ്ഞപ്പേൾ ഓട്ടോ ഡ്രൈവറായ അച്ഛൻ സനൽ ഒരു ഓട്ടം കൂടി മകളോടൊപ്പം പൊരുതാൻ ഉറച്ചു.
മകളുടെ കഴിവിൽ അമ്മ റീനയ്ക്കും നല്ല വിശ്വാസമായിരുന്നു ഒന്നാം ക്ലാസു മുതൽ നൃത്തം അഭ്യസിക്കുന്ന അമലയുടെ ഗുരു തൃശ്ശിലേരി സാബു മാസ്റ്ററാണ്.
കാൽലക്ഷത്തിനകം രൂപ ചിലവഴിച്ചാണ് കോടതി ഉത്തരവ് അനുസരിച്ച് അമയ മത്സരിച്ച് വിജയിയായത്. വയനാട് ജില്ലാ കലോത്സവത്തിൽ വിധികർത്താവ് പോക്സോ കേസ് പ്രതിയാണെന ആരോപണം ഉണ്ടായിയുന്നു.
Amala won A-Grade for Higher Secondary category Mohiniatta in the State School Arts Festival.