ഭൂമിയിൽ നാടകം; കാണികളുടെ വൻ തിരക്ക്

ഭൂമിയിൽ നാടകം; കാണികളുടെ വൻ തിരക്ക്
Jan 4, 2023 12:58 PM | By Kavya N

കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിൽ. രണ്ടാം ദിനം ആകർഷക പ്രേക്ഷകരുടെ ഇഷ്ടമത്സരങ്ങളോടെയാണ് തുടക്കം. ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരം തളി സാമൂതിരി സ്കൂളിലെ 'ഭൂമി' വേദിയിൽ ആരംഭിച്ചു. പാലക്കാട് ജിഎച്ച്എസ്എസ് സ്കൂൾ വാടാനംകുറിശ്ശിയുടെ 'ചാവുചരിതം' നാടകത്തോടെയാണ് തുടക്കം കുറിച്ചത്.

നാട്ടിൽ നടക്കുന്ന വിവിധ മരണങ്ങളെ കുറിച്ചുള്ള കഥ പ്രേക്ഷക ഹൃദയങ്ങളെ ആഴത്തിൽ സ്വാധീനിച്ചു. ചാവു പാട്ടും പാടി മരണ വീട്ടിൽ നിന്നും തിരിച്ചു പോകുന്നവരെക്കുറിച്ചായിരുന്നു നാടകത്തിന്റെ ശ്രദ്ധ ആദ്യമായി പതിഞ്ഞത്. തൂങ്ങിമരണത്തിന്റെയും സുന്ദരിയുടെയും കഥയിൽ തുടങ്ങി ഡയറീസ്, പയസ്,ഈപ്പസ് പോളിമസ് തുടങ്ങിയ കഥാപാത്രങ്ങളും നാടകത്തിൽ അഭിനേതാക്കളായി കടന്നുവന്നു.

പത്തു പേരടങ്ങുന്ന സംഘമായിരുന്നു നാടകത്തിൽ അഭിനയിച്ചത്. വാസുദേവൻ.ടി (ഗ്രൂപ്പ് ലീഡർ), അനാമിക,നുബുല, സിയ, അഖില, അസ്ലഹ, സൈഫു, അമൻ, അതുൽ, അർജുൻ തുടങ്ങിയവരായിരുന്നു നാടകത്തിൽ വേഷം കെട്ടിയത്. സുബിൻ ഉണ്ണികൃഷ്ണൻ ആയിരുന്നു ഗുരു. സോയ ഷോർണൂർ ആയിരുന്നു തിരക്കഥ എഴുതിയിരുന്നത്.

പാലക്കാട് ജില്ലയിലെ ഷൊർണൂർ ഉപജില്ലയിൽ നിന്നും ആദ്യമായിട്ടാണ് വാടാനംകുറുശ്ശി ഹയർസെക്കൻഡറി സ്കൂൾ സംസ്ഥാന കലോത്സവത്തിന് വേണ്ടി എത്തിയത്. കലോത്സവ ചരിത്രത്തിൽ ഇടം നേടിയതിന്റെ ആഹ്ലാദത്തിലാണ് അധ്യാപകരും സ്കൂൾ അധികൃതരും. ഇതിൽ വാസുദേവൻ.ടി മൃദംഗവായനയിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയിട്ടുണ്ട്.

Drama on Earth; Crowd of spectators

Next TV

Related Stories
Top Stories