ആടി തിളങ്ങി; അതിരാണിപാടം മോഹിനിയാട്ട തിളക്കത്തിൽ

ആടി തിളങ്ങി; അതിരാണിപാടം മോഹിനിയാട്ട തിളക്കത്തിൽ
Jan 3, 2023 01:42 PM | By Vyshnavy Rajan

കോഴിക്കോട് : കലാ വേദിയിൽ ആരവം ഉണർന്നപ്പോൾ ചിലങ്കയുടെ നാഥത്തിൽ ആടി തിമിർത്ത് മോഹിനിയാട്ടം. കേരളത്തിലെ ലാസ്യനൃത്ത കലാരൂപമാണ് മോഹിനിയാട്ടം.


അതിരാണിപാടം വേദിയിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിനികളുടെ മോഹിനിയാട്ടത്തോടെയാണ് പരിപാടികൾക്ക് ആരംഭമായത്. വേദിയിൽ മോഹിനിയാട്ട മത്സരത്തിനു ശേഷം ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥിനികളുടെ സംഘനൃത്തം അരങ്ങേറുന്നതാണ്.

ജാതിക്കും മതത്തിനും അതീതമാണ് കല, ഇവിടെ ഒരു വിധത്തിൽ ഉള്ള വേർ തിരിവും ഉണ്ടാകരുത് - മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് : കല ജാതിക്കും മതത്തിനും അതീതമാണെന്നും,ഇവിടെ ഒരു വിധത്തിൽ ഉള്ള വേർ തിരിവും ഉണ്ടാകരുതെന്നും ഓർമ്മപെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 61 മത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റ മനസായി നിന്ന് എല്ലാവരും കലയെയും കലാകാരൻമാരെയും ചേർത്ത് നിർത്തണം എന്നും കുട്ടികൾ മുതിർന്നവർക്ക് മാതൃകയായി മാറണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സ്നേഹം കൊണ്ട് എല്ലാ മനസുകളെയും ഒന്നിപ്പിക്കാൻ സാധിക്കുമെന്ന് ഓർമ്മ പെടുത്തിക്കൊണ്ടാണ് അദ്ദേഹം കലോത്സവം ഉദ്ഘാടനം ചെയ്തത്.

Athiranipadam in Mohiniyattam brilliance kerala state kalolsavam 2023

Next TV

Related Stories
Top Stories