9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് സെർവാവക്ക് ; വാക്‌സിൻ യജ്ഞത്തിന് അടുത്ത വര്ഷം തുടക്കമാവും

9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് സെർവാവക്ക് ; വാക്‌സിൻ യജ്ഞത്തിന് അടുത്ത വര്ഷം തുടക്കമാവും
Dec 14, 2022 08:35 AM | By Kavya N

ഒൻപത് വയസിനും 14 വയസിനും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ കാൻസറിനെതിരായ പുതിയ വാക്‌സിൻ അടുത്ത വർഷം മുതൽ നൽകും. ഏപ്രിൽ-മെയ് മാസത്തോടെ വാക്‌സിൻ ലഭ്യമാകുമെന്നാണ് സൂചന .സെർവാവാക്ക് എന്ന് പേര് നൽകിയിരിക്കുന്ന വാക്‌സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചിരിക്കുന്നത്.

സെർവാവാക് എച്ച്പിവി-16, 18, 6, 11 (Human papillomavirus infection) എന്നിങ്ങനെ നാല് വകഭേദത്തിനെതിരെ പ്രതിരോധം നൽകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇപ്പോൾ 2,500 മുതൽ 3,300 രൂപ വരെയാണ് ഒരു ഡോസിന്റെ ഇപ്പോഴത്തെ വില. എന്നാൽ അടുത്ത വർഷം വാക്‌സിനേഷൻ യജ്ഞം ആരംഭിക്കുന്നതോടെ വാക്‌സിൻ ഒരു ഡോസിന് 200 മുതൽ 400 രൂപ എന്ന നിരക്കിൽ ലഭ്യമാക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനെവാല പറഞ്ഞു.

2016 ൽ സിക്കിം സർക്കാർ ക്യാമ്പെയിൻ അടിസ്ഥാനത്തിൽ വാക്‌സിൻ യജ്ഞം നടത്തിയെന്നും, ഇന്ന് മറ്റ് വാക്‌സിനുകൾക്കൊപ്പം തന്നെ സാധാരണയായി എടുക്കുന്ന റുട്ടീൻ വാക്‌സിനായി മാറിയെന്നും നാഷ്ണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷൻ ചെയർപേഴ്‌സൺ ഡോ.എൻകെ അറോറ  പറഞ്ഞു. 30 വയസ് കഴിഞ്ഞ സ്ത്രീകൾ സെർവിക്കൽ ക്യാൻസർ സ്‌ക്രീനിംഗ് വിധേയരാകണമെന്നും, ഇതിലൂടെ ആദ്യ സ്റ്റേജിൽ തന്നെ അസുഖം കണ്ടെത്താൻ സാധിക്കുമെന്നും എൻ.കെ അറോറ കൂട്ടിച്ചേർത്തു.

Servavas vaccine girls between the ages of 9-14; The vaccine campaign will start next year

Next TV

Related Stories
കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

May 13, 2025 02:40 PM

കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ആൻഡമാൻ കടലിൽ കാലവർഷമെത്തി, കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

May 13, 2025 11:39 AM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ...

Read More >>
പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

May 13, 2025 11:20 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
Top Stories