അടിമാലി : 16കാരിയായ ആദിവാസി പെൺകുട്ടിയെ കാണാതായതായി പരാതി. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയിൽ താമസിക്കുന്ന വിദ്യാർഥിനിയെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.
വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. എന്നാൽ, സ്കൂളിൽ എത്തിയില്ല. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.",
10th class student reported missing