കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു
Nov 27, 2022 09:21 PM | By Susmitha Surendran

ടൊറന്റോ: കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടൊറന്റോയിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയില്‍ നിന്നുള്ള 20കാരനായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

വിദ്യാര്‍ത്ഥിയെ പിക്ക് അപ് ട്രക്കാണ് ഇടിച്ചത്. യോങ് സ്ട്രീറ്റും സെന്റ് അവന്യൂവും ചേരുന്ന ജംഗ്ഷനില്‍ വെച്ച് ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. വിദ്യാര്‍ത്ഥിയെ പിക്ക് അപ് ട്രക്ക് ഇടിക്കുകയും വലിച്ചുകൊണ്ട് പോകുകയുമായിരുന്നു.

വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കാര്‍ത്തിക് സെയ്‌നി എന്ന 20കാരനാണ് മരിച്ചതെന്ന് അയാളുടെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021 ഓഗസ്റ്റിലാണ് സെയ്‌നി കാനഡയിലെത്തിയതെന്നാണ് വിവരം.

ഷെരിഡാന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ട്രക്ക് ഡ്രൈവര്‍ വാഹനം വലത്തേക്ക് തിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി സഞ്ചരിച്ച സൈക്കിളിലിടിച്ചതെന്നും തുടര്‍ന്ന് സൈക്കിളും വിദ്യാര്‍ത്ഥിയെയും വലിച്ചുകൊണ്ട് പോകുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

അപകടം അറിഞ്ഞ് പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും സെയ്‌നി മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് സാക്ഷിയായവരോ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Indian student dies in car accident in Canada

Next TV

Related Stories
തുർക്കി-സിറിയൻ അതിർത്തിയിലെ ശക്തമായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 300 കടന്നു

Feb 6, 2023 01:16 PM

തുർക്കി-സിറിയൻ അതിർത്തിയിലെ ശക്തമായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 300 കടന്നു

തെക്കു കിഴക്കൻ തുർക്കി-സിറിയൻ അതിർത്തിയിൽ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 300 കടന്നു....

Read More >>
ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്

Feb 6, 2023 10:27 AM

ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്

13 വർഷം മുമ്പ് വളർത്തുമൃ​ഗമായ റോട്ട്‌വീലർ ഒരാളെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. കാലിനും കൈകൾക്കും എല്ലാം അന്നത്തെ അക്രമത്തിൽ...

Read More >>
തുർക്കിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

Feb 6, 2023 08:12 AM

തുർക്കിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

തുർക്കിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8...

Read More >>
ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം  പ്രായമുള്ള കുഞ്ഞ് മരിച്ചു

Feb 5, 2023 03:07 PM

ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു....

Read More >>
ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

Feb 5, 2023 03:04 PM

ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ചൈന...

Read More >>
നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

Feb 5, 2023 01:55 PM

നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജില്ലാ പൊലീസ് ഓഫീസർ പോൾ റോബിൻസൺ പറഞ്ഞത്.ഡോൾഫിനുകൾക്ക് സമീപത്തായി...

Read More >>
Top Stories