മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്
Nov 27, 2022 12:07 PM | By Susmitha Surendran

ബിഹാർ: അമിത വേഗത്തിൽ എത്തിയ കാർ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം.

നിയന്ത്രണംവിട്ട കാർ ആദ്യം റോഡരികിലെ കടയിലേക്കാണ് ഇടിച്ച് കയറിയത്. പിന്നീട് ജനങ്ങൾ തിങ്ങി കൂടിയ മരണവീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് രോഷാകുലരായ നാട്ടുകാർ പ്രധാന റോഡ് ഉപരോധിച്ചു.

കഴിഞ്ഞ ദിവസം ബിഹാറിലെ വൈശാലി ജില്ലയിലുണ്ടായ സമാന സംഭവത്തിൽ കുട്ടികളടക്കം എട്ട് പേർ മരിച്ചിരുന്നു. വൈശാലി ജില്ലയിലെ മെഹ്‌നാർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

The car drove into the house of death; 18 people were seriously injured

Next TV

Related Stories
ദൈവമേ .... ഡോക്ടറും?  അഞ്ച്  ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ പിടിയിൽ

May 11, 2025 10:53 AM

ദൈവമേ .... ഡോക്ടറും? അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ പിടിയിൽ

അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ...

Read More >>
Top Stories