കാലവർഷം എത്താൻ രണ്ടേ രണ്ട് ദിവസം; മെയ് 13ഓടെ ആദ്യമെത്തുക ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപിലും

കാലവർഷം എത്താൻ രണ്ടേ രണ്ട് ദിവസം; മെയ് 13ഓടെ ആദ്യമെത്തുക ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപിലും
May 11, 2025 04:25 PM | By Susmitha Surendran

ദില്ലി: (truevisionnews.com) ഈ വർഷത്തെ കാലവർഷം മെയ്‌ 13 -ഓടെ തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തുടർന്നുള്ള 4, 5 ദിവസത്തിനുള്ളിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയുടെ ചില ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ കൂടുതൽ ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാലവർഷം മെയ്‌ 27 ഓടെ കേരളത്തിൽ

തെക്ക് പടിഞ്ഞാറൻ മൺസൂൺ മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം മെയ് 31നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.

Monsoon likely arrive by May 13

Next TV

Related Stories
അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

May 12, 2025 12:29 PM

അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും...

Read More >>
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ്; ഒപ്പം അശ്ലീല പദവും, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2025 09:46 AM

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ്; ഒപ്പം അശ്ലീല പദവും, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ് പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസ്...

Read More >>
Top Stories