വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ. ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി പിൻവലിച്ചത്. പണം നൽകുന്ന എല്ലാവർക്കും വേരിഫിക്കേഷൻ ഇല്ലാതെ തന്നെ വേരിഫൈഡ് ബാഡ്ജ് നൽകിയതോടെയാണ് ട്വിറ്റർ പ്രശ്‌നത്തിലാകുന്നത്.

നിൻഡെൻഡോ ആണെന്ന് അവകാശപ്പെടുന്ന ഒരു അക്കൗണ്ടിൽ നിന്ന് നടുവിരൽ ഉയർത്തി നിൽക്കുന്ന മാരിയോയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടു. പ്രമുഖ ഫാർമ കമ്പനിയായ എലി ലില്ലിയാണെന്ന് അവകാശപ്പെടുന്ന അക്കൗണ്ട് ഇൻസുലിൻ ഇനി മുതൽ സൗജന്യമായി ലഭിക്കുമെന്ന് ട്വീറ്റ് ചെയ്തു.
തുടർന്ന് യഥാർത്ഥ അക്കൗണ്ടിൽ നിന്ന് ഫാർമ കമ്പനി വാർത്ത തള്ളി രംഗത്ത് വന്നിരുന്നു. ഇനി മുതൽ പാരഡി അക്കൗണ്ടുകളുടെ ബയോവിൽ ‘പാരഡി’ എന്ന് എഴുതിയിരിക്കണമെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.
Twitter reverses decision to charge for verification
