ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് പെട്രോൾ; ഏറ്റവും വിലക്കുറവിൽ പെട്രോൾ കിട്ടുന്ന രാജ്യം

ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് പെട്രോൾ; ഏറ്റവും വിലക്കുറവിൽ പെട്രോൾ കിട്ടുന്ന രാജ്യം
Oct 27, 2021 11:10 AM | By Vyshnavy Rajan

ന്യൂഡല്‍ഹി : ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് നൂറ് രൂപയിലേറെ നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ വെറും ഒന്നര രൂപ നൽകി ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്.

മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിയും വരും.ലോകത്ത് ഏറ്റവും വിലക്കുറവിൽ പെട്രോൾ കിട്ടുന്ന രാജ്യങ്ങളും, പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ള രാജ്യങ്ങളും ഏതെന്ന് നോക്കാം.     

ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുണ്ട്. വെനസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 0.02 ഡോളറാണ്. വെറും 1.50 രൂപ ! ഇറാനിൽ 00.6 ഡോളർ, അതായത് 4.51 രൂപയാണ് പെട്രോൾ വില.

സിറിയയിൽ വെറും 0.23 ഡോളർ, കൃത്യമായി പറഞ്ഞാൽ 17 രൂപ നൽകിയാൽ മതി ഒരു ലിറ്റർ പെട്രോളിന്. അംഗോള, അൽജീരിയ, കുവൈറ്റ്, നൈജീരിയ, തുർകെമിനിസ്താൻ, ഖസാകിസ്താൻ, എത്യോപിയ എന്നിവിടങ്ങളിലും പെട്രോൾ വില 0.50 ഡോളറിലും കുറവാണ്.അതായത് 37 രൂപയിൽ കൂടില്ലെന്ന് ചുരുക്കം.

ലോകത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വില ഹോങ്ങ് കോങ്ങിലാണ്. 2.56 ഡോളർ (192 രൂപ) നൽകണം ഒരു ലിറ്റർ പെട്രോളിന്. തൊട്ട് പിന്നാലെ വരുന്ന രാജ്യം നെതർലൻഡ്‌സ് ആണ്. 2.18 ഡോളറാണ് ഇവിടെ വില. ഏകദേശം 163 രൂപ. മൂന്നാം സ്ഥാനത്ത് 2.14 ഡോളറാണ്. 160 രൂപ വരും ഇത്. നോർവേ, ഡെൻമാർക്ക്, ഇസ്രായേൽ, ഗ്രീസ്, ഫിൻലൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും പെട്രോളിന് പൊള്ളുന്ന വിലയാണ്.

Petrol for the price of a packet of matches; The country that gets the cheapest petrol

Next TV

Related Stories
#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

Apr 27, 2024 07:43 AM

#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

രാവിലെയാണു നൂറിലേറെ വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പലസ്തീൻ അനുകൂല ധർണ...

Read More >>
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

Apr 25, 2024 06:07 AM

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക്...

Read More >>
#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Apr 24, 2024 08:36 PM

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ്...

Read More >>
Top Stories