ഐ എസ് എൽ ഒമ്പതാം സീസണ് ഇന്ന് ക്ലിക്കോഫ്‌; ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും

ഐ എസ് എൽ ഒമ്പതാം സീസണ് ഇന്ന് ക്ലിക്കോഫ്‌; ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും
Oct 7, 2022 03:56 PM | By Vyshnavy Rajan

എറണാകുളം : ഐ എസ് എൽ ഒമ്പതാം സീസണ് ഇന്ന് ക്ലിക്കോഫ്‌...! ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.

കഴിഞ്ഞ തവണ കൈവിട്ട ചാമ്പ്യൻ പട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കരുത്തരായ ആരാധകർക്ക് മുന്നിൽ ആദ്യ മത്സരത്തിനിറങ്ങുന്നതാണ് ആത്മവിശ്വാസം ഇരട്ടിയാക്കുന്നത്.

ജെസൽ കാർണെയ്റോ ക്യാപ്റ്റനായ ടീമിൽ സഹൽ അബ്ദുൽ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്. പ്രഭ്സുഖൻ ഗിൽ, മാർകോ ലെസ്കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാർ, ജീക്സൺ സിങ്, അഡ്രിയാൻ ലൂണ, രാഹുൽ കെ.പി തുടങ്ങിയവരെല്ലാം മഞ്ഞപ്പടയുടെ പ്രീയപ്പെട്ടവർ തന്നെ.

മറുപുറത്ത് കഴിഞ്ഞ സിസണുകളിലെ മോശം പ്രകടനത്തോടെ ദുർബലർ എന്ന കുപ്പായം അണിഞ്ഞാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. നില മെച്ചപ്പെടുത്താൻ മികച്ച ടീമിനെ കളത്തിലിറക്കി മത്സരം ജയിക്കാൻ ഈസ്റ്റ് ബംഗാളും സജ്ജമാണ്. ഒപ്പം കൊവിഡ് പ്രതിസന്ധികൾക്ക് ശേഷമെത്തിയ സീസണായി മഞ്ഞ കടലിലെ ആരാധക തിരമാലകളും തയ്യാർ.

ISL 9th season kicks off today; Blasters will face East Bengal

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories