പാലക്കാട് : ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയ കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ.

പാലക്കാട്ടെ മുണ്ടൂർ പാലക്കീഴ് സ്വദേശിനിയായ ചിത്ര 1500 മീറ്ററിൽ ഇന്ത്യക്കായി ഒട്ടേറെ സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്.
2016ൽ സൗത്ത് ഏഷ്യൻ ഗെയിംസ്, 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പ്, 2019 ദോഹ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻഷിപ്പ് എന്നിവയിലാണ് സ്വർണനേട്ടം. 2018ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്.
athlete PU Chitra is getting married
