നോണ്‍ വെജിറ്റേറിയൻസാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെട്ട ഭക്ഷണമേതെന്ന് ചോദിച്ചാല്‍ ഇറച്ചിയെന്നേ മിക്കവരും ഉത്തരം പറയൂ. അത് ചിക്കനോ, ബീഫോ, മട്ടണോ, പോര്‍ക്കോ എല്ലാം ആകാം. ഇറച്ചി വിഭവങ്ങള്‍ നമ്മള്‍ വീട്ടിലും തയ്യാറാക്കാറുണ്ട്, അതുപോലെ തന്നെ പുറത്തുനിന്നും കഴിക്കാറുമുണ്ട്. വീട്ടില്‍ ഇറച്ചി വിഭവങ്ങള്‍ തയ്യാറാക്കാൻ അല്‍പം പണിയുണ്ട്.
ഇറച്ചി വൃത്തിയാക്കുന്നത് മുതല്‍ സ്പൈസുകളെല്ലാം ചേര്‍ത്ത് അതിന്‍റെതായ രീതിയില്‍ പാകത്തിന് വേവിച്ചെടുത്ത് തയ്യാറാക്കാൻ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്. എങ്കിലും ഇഷ്ടമുള്ള വിഭവമായതിനാല്‍ അധികപേരും ഇതിന് തയ്യാറായിരിക്കും. ഇത്തരത്തില്‍ വീട്ടില്‍ ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. അതിനായി അഞ്ച് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്... ഇറച്ചി കഴുകുമ്പോള്‍ ഇതിലുള്ള ബാക്ടീരിയ ഒഴിവാക്കുന്നതിനായി അല്‍പം വിനാഗിരി ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.വിനാഗിരിയിലെ സിട്രിക് ആസിഡ് ആണ് ഇതിന് സഹായകമാകുന്നത്.
രണ്ട്... ഇറച്ചി കഴുകുമ്പോള്‍ ഇതിലെ അണുക്കള്‍ കളയുന്നതിന് ചെറുനാരങ്ങയും സഹായകമാണ്. അതുപോലെ തന്നെ ഇറച്ചി വൃത്തിയാക്കിയ ശേഷം അല്‍പം ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് പുരട്ടിവയ്ക്കുന്നത് ഇറച്ചി കൂടുതല്‍ സ്വാദിഷ്ടമാക്കും.
മൂന്ന്... ഇറച്ചി കഴുകുന്നതിന് മുമ്പ് ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതും ഇറച്ചിയില്‍ നിന്നുള്ള രോഗാണുക്കള്‍ വിമുക്തമാക്കാൻ സഹായകമാണ്. ഇങ്ങനെ ഉപ്പുവെള്ളത്തില്‍ മുക്കിവച്ച ഇറച്ചി പത്ത് മിനുറ്റിന് ശേഷം തണുത്ത വെള്ളമുപയോഗിച്ച് നന്നായി കഴുകിയെടുത്ത്, വെള്ളം വാര്‍ന്നുപോകാൻ വയ്ക്കണം. അല്ലങ്കില്‍ ഉപ്പുവെള്ളത്തില്‍ കിടന്ന് ഇറച്ചിയുടെ ഘടന മാറും.
നാല്... ഇറച്ചി ഫ്രീസറില്‍ സൂക്ഷിക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഇറച്ചി കൊണ്ടുവന്ന കവര്‍, പാത്രം എന്നിവ മാറ്റി പുതിയതിലേക്ക് മാറ്റുകയും വേണം. ഫ്രീസറില്‍ വയ്ക്കുന്ന ഇറച്ചി നിര്‍ബന്ധമായും എയര്‍ടൈറ്റ് കവറിലോ പാത്രത്തിലോ വേണം വയ്ക്കാൻ.
അഞ്ച്... പാകപ്പെടുത്താത്ത ഇറച്ചി എവിടെ വച്ചാലും അതില്‍ നിന്നും, തിരിച്ച് അതിലേക്കും ബാക്ടീരിയകള്‍ വളരെ വേഗത്തിലാണ് പരക്കുക. അതിനാല്‍ തന്നെ ഇറച്ചി അശ്രദ്ധമായി വൃത്തിയില്ലാത്തയിടത്ത് വയ്ക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുത്. ഇത് ഏതെങ്കിലുമൊരവസരത്തില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായി വരാം. പച്ച ഇറച്ചി മുറിക്കാൻ പ്രത്യേകമായ കട്ടിംഗ് ബോര്‍ഡ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇറച്ചി വൃത്തിയാക്കിയ ശേഷം അതിനുപയോഗിച്ച പാത്രങ്ങള്‍, കട്ടിംഗ് ബോര്‍ഡ്, ആ സ്ഥലം, കത്തി എന്നിവ നല്ലതുപോലെ അണുവിമുക്തമാക്കി വൃത്തിയാക്കുക.
Be careful when washing meat; Here are five tips…