( www.truevisionnews.com) സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്നങ്ങളാണ്.
ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. ചിലരിൽ ജനിതക പ്രശ്നങ്ങൾ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം.
സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ ദാമ്പത്യജീവിതത്തിനു പ്രധാനമാണ്.
ഇടയ്ക്കൊക്കെ ശീഘ്രസ്ഖലനം സംഭവിക്കുന്നതു സ്വാഭാവികമാണെങ്കിലും സ്ഥിരമായി ശീഘ്രസ്ഖലനവും സമയക്കുറവു മൂലമുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുവെങ്കിൽ നിർബന്ധമായും ചികിത്സ തേടണം.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ചുവടെ:
1. കൂടുതൽ പച്ചക്കറികളും പഴങ്ങളും കഴിക്കാം വെജിറ്റേറിയന്മാരായ പുരുഷന്മാർക്കു ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടുമെന്നാണു പഠനങ്ങൾ പറയുന്നത്. പഴങ്ങളിലും പച്ചക്കറികളിലുംനിന്നു ലഭിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷകങ്ങൾ കൂടുതൽ സ്റ്റാമിന നൽകും. ലൈംഗികബന്ധത്തിൽ ഏർപ്പെടുംമുൻപ് ഏത്തപ്പഴം കഴിക്കുന്നതു നല്ലതാണ്.
ഏത്തപ്പഴത്തിൽ ധാരാളം പൊട്ടാസ്യമുണ്ട്. ഗ്ലൂക്കോസിന്റെയും കലവറയാണിത്. ഇവ രണ്ടും ലൈംഗികബന്ധത്തിനു കൂടുതൽ ശേഷിയും സമയവും നൽകാൻ സഹായിക്കും. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതു സമയദൈർഘ്യം ലഭിക്കാൻ നല്ലതാണ്. നെല്ലിക്കയിൽ അയണിന്റെയും സിങ്കിന്റെയും ഘടകങ്ങൾ ധാരാളമുണ്ട്. ലൈംഗികവേഴ്ചയ്ക്കു മുൻപു സ്ട്രോബറി കഴിച്ചാൽ ഉന്മേഷവും കൂടുതൽ സമയവും കിട്ടും.
2. പുകവലി കുറയ്ക്കുക പുരുഷന്മാരുടെ ലൈംഗികശേഷിയെ സാരമായി ബാധിക്കുന്നതാണു പുകവലി. പുകവലി രക്തക്കുഴലുകളെ കട്ടിയാക്കുകയും ലിംഗത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യും.
സ്ഥിരമായി പുകവലിക്കുന്ന ഒരാൾക്ക്, പുകവലിക്കാത്തവർക്കു ലഭിക്കുന്നതിന്റെ പാതിയോളം സമയമേ ലൈംഗികവേഴ്ചയ്ക്കു കിട്ടൂ എന്നാണു വിദഗ്ധരുടെ കണ്ടെത്തൽ. ഇക്കൂട്ടരിൽ മറ്റു ലൈംഗിക പ്രശ്നങ്ങളും പതിവാണ്.
3. കൈകാലുകൾക്കും വയറിനും നല്ല വ്യായാമം വേണം പതിവായി വ്യായാമം ചെയ്യുന്നവർ ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരാണ്. കൈകാലുകളുടെയും വയറിന്റെയും പേശികൾ കരുത്തുറ്റതാണെങ്കിൽ ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടും.
പതിവായി ബൈസെപ്സിനും ട്രൈസെപ്സിനുമുള്ള വ്യായാമം (കൈകളിലെ മസിലുകൾക്കുള്ള വ്യായാമം) ചെയ്താൽ സമയക്കുറവിന്റെ പ്രശ്നം പരിഹരിക്കാം. ബോഡി- വെയ്റ്റ് എക്സർസൈസും നല്ലതാണ്. ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കുന്ന വ്യായാമങ്ങളാണ് ഇവയെല്ലാം. ഭുജംഗാസനം അടക്കമുള്ള യോഗമുറകളും ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം നൽകാൻ സഹായിക്കുന്നതാണ്.
4. കെഗിൾസ് എക്സർസൈസ് കെഗിൾസ് എക്സർസൈസ്, പെൽവിക് ഫ്ലോർ എക്സർസൈസ് എന്നിവ ലൈംഗികവേഴ്ചയ്ക്കു സമയക്കൂടുതൽ നൽകുന്നവയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
താഴെ പറയുന്ന വിധം ഇതു ചെയ്യാം:
നിവർന്നു നിന്ന് ഒരു കാൽ മുന്നോട്ടും മറ്റേ കാൽ പിന്നോട്ടും വച്ചു നിൽക്കുക. രണ്ടു പാദങ്ങളും തമ്മിൽ ഒരു മീറ്ററോളം അകലം വേണം. മുൻവശത്തെ മുട്ട് മെല്ലെ വളച്ച് ഇടുപ്പു ഭാഗം മുന്നോട്ടു തള്ളി നിൽക്കുക. 30 സെക്കൻഡ് ഇതേരീതി തുടരുക. രണ്ടു കാലും മാറി മാറി ചെയ്യുക. പത്തു തവണയെങ്കിലും ആവർത്തിക്കുക.
5. എഡ്ജിങ് പരിശീലിക്കുക സമയക്കുറവു സ്വയം പരിഹരിക്കാവുന്ന ലളിതമായ രീതിയാണ് എഡ്ജിങ്. ലൈംഗികവേഴ്ച സ്ഖലനത്തോടടുക്കുമ്പോൾ പെട്ടെന്ന് എല്ലാ ചലനങ്ങളും നിർത്തുക. കുറച്ചു സമയത്തിനുശേഷം വീണ്ടും തുടങ്ങുക. ഇതു ലൈംഗികവേഴ്ചയ്ക്കു കൂടുതൽ നിയന്ത്രണവും സമയവും നൽകും.
6. സ്ക്യൂസ് ടെക്നിക് സ്ഖലനം നടക്കാൻ പോകുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ ലിംഗത്തിന്റെ അഗ്രത്തിൽ വിരലുകളുപയോഗിച്ച് അമർത്തിപ്പിടിക്കുന്ന രീതിയാണു സ്ക്യൂസ് ടെക്നിക്. ഇങ്ങനെ ചെയ്യുമ്പോൾ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുകയും കൂടുതൽ സമയം കിട്ടുകയും ചെയ്യും.
7. ഫോർപ്ലേയ്ക്ക് അധിക സമയം നൽകാം തിടുക്കം കാട്ടാതെയുള്ള ലൈംഗികബന്ധമാണ് ആരോഗ്യകരം. പുരുഷനിലും സ്ത്രീയിലും രതിമൂർച്ഛ സംഭവിക്കുമ്പോഴാണു ലൈംഗികബന്ധം പൂർണതയിലെത്തുന്നത്. സമയക്കുറവുള്ള പുരുഷന്മാർക്കു സ്ത്രീയുടെ രതിമൂർച്ഛ വരെ കാത്തിരിക്കാൻ പറ്റാതായേക്കാം. അങ്ങനെയുള്ളവർ ഫോർപ്ലേയ്ക്ക് കൂടുതൽ സമയം കണ്ടെത്തുക.
വിരലുകളോ ചുണ്ടോ ഉപയോഗിച്ച് സ്ത്രീയെ രതിമൂർച്ഛയിലെത്തിച്ചശേഷം ലിംഗം ഉപയോഗിച്ചുള്ള വേഴ്ചയിലേക്കു കടക്കാം. ഇതിനിടെ സ്ക്യൂസ് ടെക്നിക് അടക്കമുള്ളവ പരീക്ഷക്കുക. ഇത് ഇരുവർക്കും സംതൃപ്തി നൽകും. 8. നല്ല ഉറക്കം കൂടിയേ തീരൂ ദിവസം അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാത്ത പുരുഷന്മാരിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കുറവായിരിക്കും. അത് ലൈംഗികശേഷി കുറയ്ക്കും. അതിനാൽ ദിവസം എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.
#Check #out #these #8 #things #make #sex #comfortable