#waspsattack | കൂട്ടമായെത്തി കടന്നൽ ആക്രമണം; ഓടി വീട്ടിലേക്ക് കയറിയെങ്കിലും കുത്തേറ്റു, അഞ്ച് പേർക്ക് പരിക്ക്

#waspsattack | കൂട്ടമായെത്തി കടന്നൽ ആക്രമണം; ഓടി വീട്ടിലേക്ക് കയറിയെങ്കിലും കുത്തേറ്റു, അഞ്ച് പേർക്ക് പരിക്ക്
Nov 19, 2024 03:51 PM | By Athira V

കുന്നംകുളം: ( www.truevisionnews.com) കുന്നംകുളത്ത് കടന്നൽ ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു . ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നഗരസഭയിലെ പത്താം വാർഡിൽ പട്ടാമ്പി റോഡിലെ ഫീൽഡ് നഗറിലാണ് സംഭവം.

ഫീൽഡ് നഗർ സ്വദേശികളായ റോയ്, സുമൻ രാജ്, ധർമ്മപാലൻ ഉൾപ്പെടെ 5 പേർക്കാണ് കടന്നൽ കുത്തേറ്റത്. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോയിയെ കുന്നംകുളം മലങ്കര ആശുപത്രിയിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിലാണ് കൂറ്റൻ കടന്നൽകൂട് ഉള്ളത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ റോഡിലൂടെ നടന്നു വരികയായിരുന്ന റോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിടെ ഓടി വീട്ടിൽ കയറിയെങ്കിലും പുറകെ കൂട്ടമായെത്തിയ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മറ്റുള്ളവരെ കടന്നൽ ആക്രമിച്ചത്.

വാർഡ് കൗൺസിലർമാരായ ബിനാരവി, സന്ദീപ് ചന്ദ്രൻ എന്നിവർ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് അംഗവും പാമ്പ് സംരക്ഷകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് വൈകിട്ടോടെ ഭീമൻ കടന്നൽകൂട് നീക്കം ചെയ്യാനാകുമെന്ന് രാജൻ പറഞ്ഞു.

#swarm #wasps #attacks #He #ran #into #house #but #stabbed #five #people #injured

Next TV

Related Stories
#missing | തലശ്ശരി സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

Dec 29, 2024 10:14 PM

#missing | തലശ്ശരി സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

മകൻ മുഹമ്മദ്‌ (12)നെയാണ് ഇന്ന് വൈകുന്നേരം 7മണിമുതൽ...

Read More >>
#UmaThomasMLA | ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

Dec 29, 2024 10:05 PM

#UmaThomasMLA | ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്സിന്റെ സംഘം രാത്രി പതിനൊന്ന് മണിയോടെ...

Read More >>
#KSRTCdriver | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി

Dec 29, 2024 09:51 PM

#KSRTCdriver | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി

കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ്...

Read More >>
#MDMA | എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവതി ഉൾപ്പെടെ നാല് പേർ എക്‌സൈസ് പിടിയിൽ

Dec 29, 2024 09:38 PM

#MDMA | എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവതി ഉൾപ്പെടെ നാല് പേർ എക്‌സൈസ് പിടിയിൽ

മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിലായിരുന്നു...

Read More >>
#umathomas |  ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി

Dec 29, 2024 09:23 PM

#umathomas | ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വൈകാതെ കൊച്ചിയിൽ എത്തുമെന്ന് മന്ത്രി...

Read More >>
Top Stories