വാർത്താ വായിക്കുന്നതിനിടെ സ്ക്രീനില്‍ അശ്ലീല വീഡിയോ; അന്വേഷണം ആരംഭിച്ച് പൊലീസ്

വാർത്താ വായിക്കുന്നതിനിടെ സ്ക്രീനില്‍ അശ്ലീല വീഡിയോ; അന്വേഷണം ആരംഭിച്ച് പൊലീസ്
Oct 21, 2021 10:37 PM | By Vyshnavy Rajan

വാഷിംഗ്ടൺ സ്റ്റേറ്റിലെ(Washington State) ഒരു വാർത്താ ചാനലിന്‍റെ തത്സമയ പ്രക്ഷേപണത്തിനിടയിൽ 13 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു അശ്ലീല വീഡിയോ(porn video) അവർ തെറ്റി സംപ്രേഷണം ചെയ്തത് വലിയ വിവാദത്തില്‍.

വാർത്താ ചാനലായ ക്രെം (KREM) ആണ് പോണോഗ്രാഫിക് വീഡിയോ അബദ്ധത്തിൽ സംപ്രേഷണം ചെയ്തത്. കാലാവസ്ഥാ റിപ്പോർട്ട് പ്രതീക്ഷിച്ച് ടിവിയ്ക്ക് മുന്നിലിരുന്ന ആളുകൾ ഈ വീഡിയോ കണ്ട് അമ്പരന്ന് പോയി. 17 ഒക്ടോബർ 6:30 -നാണ് സംഭവം. കാലാവസ്ഥാ നിരീക്ഷക കാഴ്ചക്കാരോട് സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അശ്ലീല വീഡിയോ മുകളിൽ ഇടത് കോണിലുള്ള ഒരു സ്ക്രീനിൽ പ്ലേ ചെയ്തത്. എന്നാൽ, അവർ അത് തിരിച്ചറിഞ്ഞില്ല. അവർ ഇതൊന്നുമറിയാതെ വാർത്ത വായിക്കുന്നത് തുടർന്നു. അവർ മാത്രമല്ല, 13 സെക്കൻഡ് നേരം ഇത് അധികൃതർ ആരും ശ്രദ്ധിച്ചില്ലെന്നതാണ് തമാശ. പിന്നീട് വിവരം അറിഞ്ഞപ്പോൾ പരിപാടി അവർ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.

പിന്നീട് ക്ലിപ്പിന്റെ സെൻസർ ചെയ്ത പതിപ്പ് ഓൺലൈനിൽ ആരോ പങ്കിട്ടതിനെ തുടർന്ന് അത് ഇപ്പോൾ വൈറലായിരിക്കയാണ്. ഈ ബഹളത്തിനൊടുവിൽ, രാത്രി പതിനൊന്ന് മണിക്കുള്ള വാർത്താ സംപ്രേഷണ വേളയിൽ KREM അവരുടെ കാഴ്ചക്കാരോട് ക്ഷമ ചോദിച്ചു.

"ഷോയുടെ ആദ്യ ഭാഗത്തിൽ ഒരു അനുചിതമായ വീഡിയോ സംപ്രേഷണം ചെയ്തു. ഇതുപോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും" അവതാരക പറഞ്ഞു. എന്നാൽ മാപ്പ് പറഞ്ഞാൽ തീരുന്നതായിരുന്നില്ല ആ പ്രശ്‌നം. ചാനലിന്റെ ഈ പ്രവൃത്തിക്കെതിരെ നിരവധി കാഴ്ചക്കാരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇപ്പോൾ ഇക്കാര്യത്തിൽ ഒരു അന്വേഷണം ആരംഭിച്ചിരിക്കയാണ് പൊലീസ്.

Pornographic video on the screen while reading the news; Police have launched an investigation

Next TV

Related Stories
അമേരിക്കയിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു

Nov 30, 2021 07:55 AM

അമേരിക്കയിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു

അമേരിക്കയിൽ മലയാളി പെൺകുട്ടി...

Read More >>
 മതഗ്രന്ഥം കത്തിച്ചുവെന്ന ആരോപണം;  പൊലീസ് സ്റ്റേഷനില്‍ തീവെച്ച്   ആള്‍ക്കൂട്ടം

Nov 29, 2021 09:09 PM

മതഗ്രന്ഥം കത്തിച്ചുവെന്ന ആരോപണം; പൊലീസ് സ്റ്റേഷനില്‍ തീവെച്ച് ആള്‍ക്കൂട്ടം

മതഗ്രന്ഥം കത്തിച്ചുവെന്ന ആരോപണം; പൊലീസ് സ്റ്റേഷനില്‍ തീവെച്ച് ...

Read More >>
ഒമിക്രോൺ; ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന

Nov 29, 2021 07:00 PM

ഒമിക്രോൺ; ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ്-19 ന്റെ ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ...

Read More >>
ഒമിക്രോണ്‍; ഡെൽറ്റയേക്കാൾ കൂടുതൽ മ്യൂട്ടേഷനുകൾ കണ്ടെത്തിയതായി വിദ​ഗ്ധർ

Nov 29, 2021 12:20 PM

ഒമിക്രോണ്‍; ഡെൽറ്റയേക്കാൾ കൂടുതൽ മ്യൂട്ടേഷനുകൾ കണ്ടെത്തിയതായി വിദ​ഗ്ധർ

പുതിയ കൊവിഡ് ഭേദമായ ഒമിക്രോണിന്റെ ആദ്യ ചിത്രത്തിൽ ഡെൽറ്റ വേരിയന്റിനേക്കാൾ കൂടുതൽ മ്യൂട്ടേഷനുകൾ കണ്ടെത്തിയതായി വിദ​ഗ്ധർ. പ്രശസ്തമായ ബാംബിനോ ഗെസു...

Read More >>
കൊവിഡ് 19; പ്രായമായവരില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പഠനം

Nov 29, 2021 07:02 AM

കൊവിഡ് 19; പ്രായമായവരില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പഠനം

കൊവിഡ് 19 പ്രായമായവരില്‍ വലിയതോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ ഒരു...

Read More >>
ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

Nov 27, 2021 09:45 PM

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്....

Read More >>
Top Stories