സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്
Advertisement
Aug 26, 2022 04:22 PM | By Divya Surendran

ഒരുപാട് ജനസാന്ദ്രതയും സ്ഥലവലുപ്പവുമില്ലെങ്കിലും യാത്രികരെ ആകർഷിക്കുന്ന ചില സ്ഥലങ്ങളുണ്ട്. അവയിലൊന്നാണ് സൗത്ത് സിക്കിമിലെ രാവെങ്കല. സമുദ്രനിരപ്പിൽനിന്ന് 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സിക്കിമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗാങ്ടോക്കിന്റെയും പെല്ലിങ്ങിന്റെയും ഇടയ്ക്കാണ്.

Advertisement

വ്യത്യസ്തങ്ങളായ ജീവിവർഗങ്ങളും ആകർഷണീയമായ ഭൂപ്രകൃതിയുമാണ് ഈ പ്രദേശത്തിന്. ഹിമാലയത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നെത്തുന്ന വ്യത്യസ്ത ഇനങ്ങളിൽപ്പെടുന്ന പക്ഷികളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. വളരെ അപൂർവമായ സാറ്റിർ പക്ഷികളെയും ഇവിടെ കാണാം. എല്ലാ സംസ്ഥാന പാതകളുമായും ബന്ധിപ്പിക്കപ്പെട്ട സ്ഥലമാണ് രാവെങ്കല.


അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ ഭംഗി. വൈൽഡ് ലൈഫ് സാങ്ച്വറിയിലെ ട്രെക്കിങ്ങിന്റെ തുടക്കവും ഇവിടെത്തന്നെയാണ്. കാടും ബുദ്ധനും തണുപ്പും അപൂർവങ്ങളായ പൂക്കളും പക്ഷികളുമെല്ലാം സഞ്ചാരികളെ കാത്ത് ഇവിടെയുണ്ട്. രാവെങ്കല ചന്തയിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണ് ടിബറ്റൻ വംശജരുടെ വാസമേഖല. 328 ഏക്കറിൽ പരന്നു കിടക്കുന്ന, 1300 ഓളം ആളുകൾ താമസിക്കുന്ന ഒരു പ്രദേശമാണിത്.

അവരുടെ ഏഴ് ക്യാംപുകളുണ്ട് ഇവിടെ. മൊണാസ്ട്രിയും സ്‌കൂളും തുടങ്ങി എല്ലാം ഇതിനുള്ളിൽത്തന്നെയുണ്ട്. വിനോദ സഞ്ചാരമാണ് പ്രധാന വരുമാന മാർഗം എന്നതുകൊണ്ട് ഇവർ ഇവിടേക്ക് യാത്രികരെ സ്വാഗതം ചെയ്യുന്നുണ്ട്. തദ്ദേശീയ ജനവിഭാഗങ്ങളുടെ സംസ്കാരം, ജീവിത രീതി, ഭക്ഷണം തുടങ്ങിയവയാണ് സഞ്ചാരികളെ ആകർ‌ഷിക്കുന്നത്. പക്ഷേ ഇവിടുത്തെ മഴക്കാലം സഞ്ചാരികൾക്ക് അത്ര സുഖകരമല്ല. അതുകൊണ്ട് യാത്രയ്ക്ക് തയാറെടുക്കുമ്പോൾ മഴക്കാലം ഒഴിവാക്കാം. സെപ്റ്റംബർ മുതൽ ജനുവരി വരെ വളരെ സുഖകരമായ കാലാവസ്ഥയാണ്.


ബുദ്ധിമുട്ടാതെ തണുപ്പും ആസ്വദിക്കാം. രാവെങ്കലയിലെ പ്രധാന ആകർഷണം ഇവിടുത്തെ ബുദ്ധ ക്ഷേത്രങ്ങളും ബുദ്ധ പാർക്കുമാണ്. തഥാഗത ത്സാൽ എന്നാണു ബുദ്ധ പാർക്ക് അറിയപ്പെടുന്നത്. 130 അടിയോളം ഉയരമുള്ള ബുദ്ധപ്രതിമയാണ് പ്രധാന ആകർഷണം. ഹിമാലയൻ ബുദ്ധിസ്റ്റുകളുടെ പ്രധാന സ്ഥലം കൂടിയാണിത്. ഇതിന്റെ പിന്നിലായി ദൂരെ മഞ്ഞു മൂടിക്കിടക്കുന്ന പർവതനിരകളുടെ ഭംഗിയുമുണ്ട്. ദലൈ ലാമയാണ് ഈ ബുദ്ധപ്രതിമയെ വിശുദ്ധമാക്കി പ്രഖ്യാപിച്ചത്. ഗൗതമ ബുദ്ധന്റെ 2550 മത്തെ പിറന്നാളിന്റെ അടയാളപ്പെടുത്തലും പ്രതിമയിൽ കാണാം.

Want to visit Sikkim? Then don't forget this place

Next TV

Related Stories
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?

Aug 29, 2022 04:25 PM

ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
ഊട്ടി, സഞ്ചാരികളുടെ പറുദീസ...

Jul 29, 2022 04:43 PM

ഊട്ടി, സഞ്ചാരികളുടെ പറുദീസ...

നീലഗിരി കുന്നുകളുടെ കാഴ്ച്ചയും മേഘങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും കോടമഞ്ഞും തണുപ്പുമൊക്കെ ചേരുമ്പോള്‍ സഞ്ചാരികള്‍ക്ക് ഊട്ടി...

Read More >>
ഗവിയിലേക്കാണോ?  കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

Jul 28, 2022 03:10 PM

ഗവിയിലേക്കാണോ? കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍...

Read More >>
ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ....  - എ രാജേഷ് എഴുതിയ യാത്രാനുഭവം വായിക്കാം

Jun 21, 2022 11:34 AM

ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ.... - എ രാജേഷ് എഴുതിയ യാത്രാനുഭവം വായിക്കാം

ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ.... - എ രാജേഷ് എഴുതിയ യാത്രാനുഭവം...

Read More >>
Top Stories