കല്യാണം കഴിക്കാത്തവരാണോ നിങ്ങൾ...? 'നവമാംഗല്യം' പദ്ധതിക്ക് രൂപം നൽകി പട്ടുവം പഞ്ചായത്ത്

കല്യാണം കഴിക്കാത്തവരാണോ നിങ്ങൾ...? 'നവമാംഗല്യം' പദ്ധതിക്ക് രൂപം നൽകി പട്ടുവം പഞ്ചായത്ത്
Aug 13, 2022 10:48 AM | By Vyshnavy Rajan

കണ്ണൂർ : അവിവാഹിതരായ സ്ത്രീ പുരുഷന്മാർക്ക് ഇനി കല്യാണത്തെകുറിച്ച് ആധി വേണ്ട. വിവാഹം കഴിയാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 'നവമാംഗല്യം' പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് കണ്ണൂർ തളിപ്പറമ്പ് പട്ടുവം പഞ്ചായത്ത്.

കെട്ടുപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീ പുരുഷന്മാരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ ബന്ധം കണ്ടെത്തിക്കൊടുക്കാനാണ് 'നവമാംഗല്യം'പദ്ധതിയിട്ടിരിക്കുന്നത്. 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീ പുരുഷന്മാരുടെ രജിസ്ട്രി തയ്യാറാക്കും.

അതിനു ശേഷം താല്പര്യമുള്ളവർക്ക് പരിചയപ്പെടാനുള്ള അവസരമൊരുക്കും. വിവാഹത്തിന് സമ്മതമെങ്കിൽ അതിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഹാൾ നൽകും കൂടാതെ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവരാണെങ്കിൽ വിശദമായി പരിശോധിച്ച് സാമ്പത്തിക സൗകര്യങ്ങൾ നൽകും.

ഇതിന്റെ ഭാഗമായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുവജനക്ഷേമ ബോർഡിനെയും ഐ.സി.ഡി.എസ് പ്രതിനിധികളെയും ഉൾകൊള്ളിച്ചുകൊണ്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആകെ 13 വാർഡുകളാണുള്ളത് അതിൽ ഓരോ വാർഡുകളിലും 10 മുതൽ 15 ശതമാനം വരെ സ്ത്രീ പുരുഷന്മാർ കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നതായി കണ്ടെത്തി.

ഇതിനെ കാര്യമായി എടുത്തുകൊണ്ടുള്ള ചർച്ചകൾ നടത്തുകയും ഒടുവിൽ ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കാൻ തീരുമാനം എടുക്കുകയുമായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു. ശേഷം 2022-23 പദ്ധതികളിൽ ഇത് ഉൾപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

ഇതിനായി താത്കാലിക ഫണ്ടും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ വിവിധ പഞ്ചായത്തുകളിൽ നിന്നും വരുന്നുണ്ടെന്നും പഞ്ചായത് പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കുത്തനെ കൂടി സ്വർണവില. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെയും 320 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയർന്നത് 640 രൂപയാണ്.

ബുധനാഴ്ച രണ്ട് തവണയായി ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വർദ്ധിച്ചു. ഇന്നലെയും 40 രൂപ വർദ്ധിച്ചിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. രു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ വർദ്ധിച്ചു. ഇന്നലെയും 35 രൂപ വർദ്ധിച്ചിരുന്നു.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.


Are you unmarried...? Pattuvam Panchayat has formed the 'Navamangalyam' project

Next TV

Related Stories
#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 08:20 PM

#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

ബൂത്തിൽ എത്തിയ സ്ഥാനാർഥി പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തെത്തി വിവരങ്ങൾ...

Read More >>
#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

Apr 26, 2024 08:17 PM

#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്....

Read More >>
#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:12 PM

#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്....

Read More >>
#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

Apr 26, 2024 07:55 PM

#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

വോട്ടറോട് സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നും...

Read More >>
#kmuraleedharan |ദൈവത്തിനറിയാം കള്ളനാണയങ്ങളെ, പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കേണ്ട - കെ. മുരളീധരന്‍

Apr 26, 2024 07:31 PM

#kmuraleedharan |ദൈവത്തിനറിയാം കള്ളനാണയങ്ങളെ, പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കേണ്ട - കെ. മുരളീധരന്‍

ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അത് വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും മുരളീധരന്‍...

Read More >>
Top Stories