പതിനാറുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

പതിനാറുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു
Oct 17, 2021 05:20 PM | By Vyshnavy Rajan

മധ്യപ്രദേശ് : മധ്യപ്രദേശിലെ സിയോണില്‍ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. രവീന യാദവ്​ എന്ന പെണ്‍കുട്ടിയാണ്​ മരണപ്പെട്ടത്​. കനിവാഡ വനമേഖലയില്‍ പാണ്ഡിവദക്ക്​ അടുത്താണ് സംഭവം.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് പിതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ പുലി കൊലപ്പെടുത്തുകയാ​യിരുന്നെന്ന്​ ഫോറസ്റ്റ്​ റേഞ്ചര്‍ പറഞ്ഞു. കന്നുകാലി മേച്ചിലിനായി വനത്തിനുള്ളിലേക്ക്​ എത്തിയതായിരുന്നു പെണ്‍കുട്ടിയും പിതാവും. ഈ സമയം പുലി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയതോടെ, പുലി മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി. പെണ്‍കുട്ടിയുടെ കുടുംബത്തിന്​ അടിയന്തിരമായി 10000രൂപ അനുവദിച്ചതായി ഫോറസ്റ്റ്​ റേഞ്ചര്‍ പ്രതികരിച്ചു. നാലുലക്ഷം രൂപ പിന്നീട്​ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sixteen-year-old girl bitten by leopard

Next TV

Related Stories
പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

Nov 27, 2021 10:14 PM

പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

പാകിസ്​താനില്‍ പരിശീലനം സിദ്ധിച്ച ഐ.എസ്​.ഐ ​ ചാരനെ പിടികൂടിയതായി രാജസ്​ഥാന്‍ പൊലീസ്​. ജയ്‌സാല്‍മീറില്‍ നിന്നാണ്​ യുവാവിനെ പൊലീസ്​ പിടി കൂടിയത്​....

Read More >>
വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

Nov 27, 2021 09:25 PM

വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

വിവാഹേതര ബന്ധം പുലര്‍ത്തിയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച്...

Read More >>
കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

Nov 27, 2021 09:18 PM

കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ

ക്യാമറയുമായി സഹായിയും ഒപ്പമുണ്ടായിരുന്നു. 500 രൂപ കൈക്കൂലിയാണ് ഉദ്യോഗസ്ഥര്‍ എംഎൽഎയോട്...

Read More >>
ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

Nov 27, 2021 09:15 PM

ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.529) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍...

Read More >>
ഒമിക്രോൺ; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ

Nov 27, 2021 03:59 PM

ഒമിക്രോൺ; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ

കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാ​ഗ്രതയും ശക്തമാക്കി മുംബൈ കോ‍ർപ്പറേഷൻ....

Read More >>
'ഒമൈക്രോൺ' കോവിഡിന്റെ പുതിയ വകഭേദത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

Nov 27, 2021 03:17 PM

'ഒമൈക്രോൺ' കോവിഡിന്റെ പുതിയ വകഭേദത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

'ഒമൈക്രോൺ' കോവിഡിന്റെ പുതിയ വകഭേദത്തില്‍ ജാഗ്രത വേണമെന്ന്...

Read More >>
Top Stories