പിസി ജോർജ്ജിനെതിരെ കൃത്യമായ തെളിവുകൾ കൈയ്യിലുണ്ടെന്ന് പരാതിക്കാരി

പിസി ജോർജ്ജിനെതിരെ കൃത്യമായ തെളിവുകൾ കൈയ്യിലുണ്ടെന്ന് പരാതിക്കാരി
Jul 2, 2022 08:19 PM | By Vyshnavy Rajan

കൊച്ചി : പി.സി.ജോർജ്ജിനെതിരായ പീഡനപരാതിയിൽ തൻ്റെ കൈയിൽ തെളിവുണ്ടെന്ന് പരാതിക്കാരി. കൃത്യമായ തെളിവോട് കൂടിയാണ് പൊലീസിന് പരാതി നൽകിയത്. എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നോട് അവിടേയും ഇവിടേയും വരാൻ പറഞ്ഞിട്ടുള്ളത് ടെലിഫോണ് സംഭാഷണങ്ങളിലുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

പരാതിക്കാരിയുടെ വാക്കുകൾ

തൃക്കാക്കര തെരഞ്ഞെടുപ്പിനിടെ പിസി ജോർജ്ജ് എന്നെ വിളിച്ച് ഈരാറ്റുപ്പേട്ടയിലെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. പിസി ജോർജ്ജ് ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യല്ലിന് വരുന്നുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. സംഭവം നടന്നത് മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു.

അതിനാലാണ് മ്യൂസിയം സ്റ്റേഷനിൽ തന്നെ പരാതി കൊടുത്തത്. 164 എ പ്രകാരം രഹസ്യമൊഴി നൽകിയ ആളാണ് ഞാൻ. കോടതി മുൻപാകെ ഒപ്പിട്ട് നൽകിയ മൊഴിയാണത്. അതിൽ മാറ്റിപ്പറഞ്ഞാൽ കോടതിക്ക് മുന്നിൽ ഉത്തരവാദിത്തം പറയേണ്ടത് ഞാനാണ്.

സ്വർണക്കടത്ത് കേസിൽ എനിക്ക് യാതൊരു പങ്കുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വിചാരണ നടക്കുന്ന കേസിലെ പ്രതിയാണ് ഞാനും പക്ഷേ ഡോളർ കടത്ത് പോലെയുള്ള ദേശദ്രോഹ കേസുകളിൽ ഞാനില്ല. യുഡിഎഫ് നേതാക്കൾക്കെതിരെ പരാതി കൊടുത്തതിൻ്റെ പേരിൽ എന്നെ വലിയ രീതിയിൽ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരുണ്ട്.

പിസി ജോർജ്ജ് എൻ്റെ ശത്രുവല്ല. ഷോണ് ജോർജ്ജ് പറയുന്നത് ശരിയാണ്. പിസിയോട് നല്ല രീതിയിൽ പെരുമാറുകയും സൌഹൃദം സൂക്ഷിക്കുകയും ചെയ്ത ആളാണ് ഞാൻ. പക്ഷേ ഷോണിനറയില്ല എന്നോട് വ്യക്തിപരമായി അദ്ദേഹം എങ്ങനെയാണ് പെരുമാറിയത് എന്ന്.

സ്വപ്നയും സരിതയും എല്ലാം വീട്ടിൽ വന്നിട്ടുണ്ടെന്ന് ജോർജ്ജിൻ്റെ ഭാര്യ ഇന്നു പറഞ്ഞു. അപ്പോൾ അവർ തന്നെ സമ്മതിക്കുന്നു ഞങ്ങൾക്കെല്ലാം ആ വീട്ടിൽ വരാൻ അവസരമുണ്ടായിരുന്നു എന്ന്. ചാനലുകാർക്ക് മുന്നിൽ വന്ന് കുറേ ആരോപണം ഉന്നയിച്ച് പോകുന്നയാളല്ല ഞാൻ.

സ്വർണക്കടത്ത് കേസിൽ എന്നെ കുടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു പിസി. സരിത സ്വപ്നയ്കക്ക് വേണ്ടി സംസാരിക്ക് ബാക്കി പാർട്ടി ഇടപെട്ടോളും എന്ന് പിസി ജോർജ്ജ് പറഞ്ഞാൽ അതേപ്പടി കേട്ട് ചെയ്യാൻ ഞാൻ മണ്ടിയല്ല.

ഒരു സാധാരണ സാമ്പത്തിക കുറ്റകൃത്യ കേസിൽ പ്രതിയായ എന്നെ അറുപത് പൊലീസുകാരുടെ സുരക്ഷയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കോടതികളിൽ കൊണ്ട് നടന്നത് എന്തിന് വേണ്ടിയാണ്. ഞാൻ എന്തിനാണ് സ്വർണക്കടത്ത് കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്? 2014->ൽ ഞാൻ ജയിലിൽ നിന്നിറങ്ങിയത് മുതൽ അങ്ങോട്ടും ഇങ്ങോട്ടും പിസി ജോർജ്ജുമായി വിളിയുണ്ട്.

The complainant has definite evidence against PC George

Next TV

Related Stories
#deadbody | മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

Apr 26, 2024 05:23 PM

#deadbody | മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

വസ്ത്രം ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തലയോട്ടി ശാസ്ത്രീയ പരിശോധനക്ക്...

Read More >>
#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:06 PM

#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ്...

Read More >>
#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

Apr 26, 2024 04:56 PM

#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങി എന്നും അദ്ദേഹം...

Read More >>
#openvote | ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

Apr 26, 2024 04:50 PM

#openvote | ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

അന്ധത മൂലമോ മറ്റെന്തെങ്കിലും അവശതയോ കാരണം വോട്ടര്‍ക്ക് സ്വന്തമായി ഇവിഎമ്മില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലങ്കില്‍ മാത്രമേ ഓപ്പണ്‍ വോട്ട്...

Read More >>
#fakevote  |ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

Apr 26, 2024 04:25 PM

#fakevote |ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

77ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ്...

Read More >>
#death | വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 04:07 PM

#death | വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്യാനെത്തിയ ശബരി പെടുന്നനെ...

Read More >>
Top Stories