ഐസ്ക്രീം വാ​ഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 60കാരൻ അറസ്റ്റിൽ

ഐസ്ക്രീം വാ​ഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 60കാരൻ അറസ്റ്റിൽ
Jun 25, 2022 12:27 PM | By Vyshnavy Rajan

തിരുവനന്തപുരം : ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ. ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കടയുടമയായ ഷുക്കൂർ പിടിയിലായി.

ഭിന്നശേഷിക്കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെയാണ് വയോധികന്റെ ലൈംഗികാക്രമണമുണ്ടായത്. പെൺകുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ആളാണ് പിടിയിലായ ഷുക്കൂർ. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നെന്നാണ് പരാതി.

വിവിധ നിറങ്ങളിലുള്ള ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കടയ്ക്ക് ഉള്ളിലേക്ക് വിളിച്ച് ഉപദ്രവിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തത് കൊണ്ട് അന്വേഷിച്ചെത്തിയ അമ്മ സംഭവമറിഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് തന്ത്രത്തിൽ രക്ഷപ്പെട്ട അറുപതുകാരൻ കഴിഞ്ഞ ദിവസം വർക്കല വള്ളക്കടവിൽ വച്ച് പൊലീസിന്റെ വലയിൽ വീണു. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടേയും അമ്മയുടേയും മൊഴിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tried to harass the girl by offering her ice cream; 60-year-old arrested

Next TV

Related Stories
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:00 PM

#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:49 PM

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും...

Read More >>
#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

Apr 26, 2024 08:33 PM

#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

ബൂത്തിനകത്ത്' യുഡിഎഫ് ഏജൻറ് മുനീറിനെ എൽഡിഎഫ് ഏജൻ്റ്...

Read More >>
Top Stories