പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും
Advertisement
May 30, 2022 10:21 PM | By Vyshnavy Rajan

നാളെ മെയ് 31. ലോക പുകയില വിരുദ്ധ ദിനം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങൾ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

Advertisement

പുകയില ഉപയോഗം ഓരോ വർഷവും ലോകമെമ്പാടുമുള്ള എട്ട് ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്ന. പുകയില ഉപഭോ​ഗം ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

"പരിസ്ഥിതി സംരക്ഷിക്കുക" എന്നതാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം. പുകയില ഉപയോ​ഗം ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിനു പുറമേ ലൈംഗികാരോഗ്യത്തെയും ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദീർഘകാലമുള്ള പുകയില ഉപയോ​ഗം ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കും.

രക്തക്കുഴലുകളിലെ രാസവസ്തുക്കളിൽ സിഗരറ്റിന്റെ സ്വാധീനം കാരണം, പുരുഷന്മാർക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. ലിംഗത്തിലെ ധമനികൾ വികസിക്കുകയും രക്തം നിറയുകയും ചെയ്യുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു.

തലച്ചോറിൽ നിന്നുള്ള ലൈംഗിക ഉത്തേജന സിഗ്നലുകളോട് ഞരമ്പുകൾ പ്രതികരിക്കുന്നു. പുകവലി ഗർഭധാരണം സാധ്യത കുറയ്ക്കുന്നതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുകവലി ഫാലോപ്യൻ ട്യൂബുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.

അണ്ഡവും ബീജവും കൂടിച്ചേരുന്നത് തടയുന്ന തടസ്സങ്ങളും എക്ടോപിക് ഗർഭധാരണത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഗർഭകാലത്തെ പുകവലി, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലാണ്. പുകവലി കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. സിഗരറ്റിന്റെ പുകയും ഗർഭാശയത്തിലെ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്ന ശിശുക്കൾക്ക് നിരവധി സങ്കീർണതകൾ ഉണ്ടാകാം.

Tobacco use; Sex can affect life and pregnancy

Next TV

Related Stories
കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

Aug 14, 2022 08:17 AM

കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം...

Read More >>
 വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം...

Aug 13, 2022 04:11 PM

വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം...

വൃക്കയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നപക്ഷം അത് ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ബാധിക്കും. അതിനാല്‍ തന്നെ വൃക്കയുടെ...

Read More >>
പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

Aug 12, 2022 03:03 PM

പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

ദിവസവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും ധാരാളം പെെനാപ്പിൾ കഴിക്കുന്നത് പല...

Read More >>
'സെക്സ് ബോറടി'; പങ്കാളിയോട് എങ്ങനെ തുറന്നുപറയാം?

Aug 10, 2022 01:03 PM

'സെക്സ് ബോറടി'; പങ്കാളിയോട് എങ്ങനെ തുറന്നുപറയാം?

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി പങ്കാളിയോട് സംസാരിക്കുമ്പോള്‍ മാനസികമായി ചില വിഷമതകളോ പേടിയോ...

Read More >>
 സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Aug 8, 2022 06:12 PM

സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ...

Read More >>
'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് മാർഗങ്ങൾ

Aug 8, 2022 01:52 PM

'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് മാർഗങ്ങൾ

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കറുപ്പ്...

Read More >>
Top Stories