തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം

തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം
Advertisement
May 29, 2022 06:11 AM | By Divya Surendran

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആവേശമാക്കാൻ മുന്നണികൾ ഒരുങ്ങിക്കഴിഞ്ഞു. സ്ഥാനാർഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളി പി സി ജോർജും മണ്ഡലത്തിൽ എത്തും. എൻഡി എ സ്ഥാനാർഥിക്ക് ഒപ്പം രാവിലെ എട്ടര മുതൽ പ്രചാരണത്തിന് ഇറങ്ങും.

കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ആവേശം ഇന്നലെയോടെ തന്നെ ടോപ് ഗിയറിൽ എത്തിയിരുന്നു. ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം.

വീഡിയോ വിവാദത്തിൽ അറസ്റ്റിലായ രണ്ട് പേർ സിപിഎമ്മുകാരാണെന്നതും ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ കാമറ വെച്ച നേതാക്കളാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.

പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍.

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.

Kottikkalasam in Thrikkakara today

Next TV

Related Stories
പ്രവാസിയുടെ കൊലപാതകം: കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 1, 2022 06:43 AM

പ്രവാസിയുടെ കൊലപാതകം: കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും....

Read More >>
എകെജി സെന്ററിനെതിരായ ബോംബേറ്: കെപിസിസി ആസ്ഥാനത്തിന് കനത്ത കാവൽ

Jul 1, 2022 06:36 AM

എകെജി സെന്ററിനെതിരായ ബോംബേറ്: കെപിസിസി ആസ്ഥാനത്തിന് കനത്ത കാവൽ

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്‍ററിനെതിരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ

Jul 1, 2022 06:28 AM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ...

Read More >>
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

Jul 1, 2022 06:18 AM

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ...

Read More >>
എ കെ ജി സെൻറർ അക്രമം; വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം

Jul 1, 2022 06:14 AM

എ കെ ജി സെൻറർ അക്രമം; വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരാൻ സാധ്യതയുള്ള വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പോലീസ്‌...

Read More >>
Top Stories