ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി
Advertisement
May 18, 2022 12:00 PM | By Vyshnavy Rajan

ചെന്നൈ : ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചതിന് തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടി സുഹൃത്തിനെ "പെൺകുട്ടി" എന്ന് വിളിച്ച് അപമാനിച്ചതായി തമിഴ്‌നാട് പൊലീസ് പറഞ്ഞു.

കുറ്റാരോപിതനായ വിദ്യാർത്ഥി കൊല്ലപ്പെട്ട കുട്ടിയോട് കളിയാക്കൽ നിർത്താൻ അഭ്യർത്ഥിച്ചെങ്കിലും പരിഹാസം തുട‍ർന്നു. നിരന്തരമായ അപമാനം സഹിച്ച കുട്ടി സഹപാഠിയെ അവരുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന കല്ലാക്കുറിച്ചി ജില്ലയിലെ ഒരു ഹൈവേയിൽ വെച്ച് അരിവാളും കത്തിയും ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.

"ഞങ്ങൾ കൊലപാതകത്തിന് കേസെടുത്തു, പ്രായപൂർത്തിയാകാത്ത പ്രതിയായ കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്" - പൊലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു.

"ശരീരത്തെ അപമാനിക്കുന്നത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുന്നു. പലപ്പോഴും ഇത് ദേഷ്യമോ കടുത്ത വിഷാദമോ ആയി പ്രതിഫലിപ്പിക്കുന്നുവെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ.ശരണ്യ ജയ്കുമാർ പറഞ്ഞു.

Insulted by name of body; Twelfth grade student kills classmate

Next TV

Related Stories
 സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു

Jul 4, 2022 01:18 PM

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി...

Read More >>
അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

Jul 4, 2022 11:32 AM

അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി...

Read More >>
 ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍ അറസ്റ്റില്‍

Jul 3, 2022 11:41 PM

ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍ അറസ്റ്റില്‍

ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍...

Read More >>
മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ തീകൊളുത്തി

Jul 3, 2022 11:01 PM

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ തീകൊളുത്തി

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ...

Read More >>
ലൈം​ഗികബന്ധം ഫോ‌ട്ടോയെ‌ടുത്ത് ബ്ലാക്ക്മെയിൽ; നിയമവിദ്യാർഥിയെ കൊന്ന് അഴുക്ക് ചാലിലെറിഞ്ഞു

Jul 3, 2022 10:38 PM

ലൈം​ഗികബന്ധം ഫോ‌ട്ടോയെ‌ടുത്ത് ബ്ലാക്ക്മെയിൽ; നിയമവിദ്യാർഥിയെ കൊന്ന് അഴുക്ക് ചാലിലെറിഞ്ഞു

ലൈംഗികബന്ധത്തിനിടെ വിദ്യാർത്ഥി തങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നും പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനോട്...

Read More >>
പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

Jul 3, 2022 05:09 PM

പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍...

Read More >>
Top Stories