ഭക്ഷ്യ വിഷബാധ എന്ത്....? എങ്ങിനെ ഉണ്ടാകുന്നു

ഭക്ഷ്യ വിഷബാധ എന്ത്....? എങ്ങിനെ ഉണ്ടാകുന്നു
Advertisement
May 2, 2022 10:23 PM | By Vyshnavy Rajan

ഭക്ഷ്യ വിഷബാധ എന്ത്....? എങ്ങിനെ ഉണ്ടാകുന്നു

മലിനമായ വെള്ളം ഉപയോഗിക്കുക, ശുചിത്വമില്ലാതെ പാചകം ചെയ്യുക, പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ മാലിന്യം കലരുക, വൃത്തിയില്ലാത്ത പാത്രങ്ങള്‍ ഭക്ഷണം പാചകം ചെയ്യുന്നതിനോ ഭക്ഷണം സൂക്ഷിച്ചുവെക്കുന്നതിനോ ഉപയോഗിക്കുക,

ഇറച്ചി, മീന്‍, പാല്‍, പാലുല്പങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

ലക്ഷണങ്ങൾ ഭക്ഷണം

കഴിച്ചശേഷമുണ്ടാകു ഓക്കാനം, ഛര്‍ദ്ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം.

ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരു ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്ക് ശേഷമോ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാനുള്ള സാധ്യതയേറെയാണ്.

സാധാരണഗതിയിലുള്ള അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കില്‍ നിർജലീകരണ ചികിത്സ കൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഒ. ആര്‍. എസ് ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം.

രോഗിയുടെ ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം. ഛര്‍ദ്ദി ആവര്‍ത്തിക്കുക, ഒരു ദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളര്‍ന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടനെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്. ഭക്ഷ്യവിഷബാധയ്‌ക്കെതിരെയുള്ള മുന്‍കരുതലുകളില്‍ ഏറ്റവും പ്രധാനം ശുചിത്വമാണ്.

അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ. വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രം ഭക്ഷണം നല്‍കണം.

പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം. ഈച്ചശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.

പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ നിയന്ത്രിതമായ ഊഷ്മാ വിലല്ല സൂക്ഷിക്കുതെങ്കില്‍ അവ ഒരു നിശ്ചിതസമയത്തിനു ശേഷം ഉപയോഗിക്കാതിരിക്കുക.

പൊതുചടങ്ങുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് നന്നായി കൈ കഴുകുന്നതിനുള്ള സൗകര്യം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയാക്കണം, പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റില്‍ ലഭ്യമായ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.

പൊതുചടങ്ങുകള്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതാണെന്നും ചെമ്പു പാത്രങ്ങളാണെങ്കില്‍ ഈയം പൂശിയിട്ടുള്ളതാണെും ഉറപ്പുവരുത്തുക. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍ നിന്നു മാത്രം ആഹാരം കഴിക്കുക. യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.

What is food poisoning? How it happens

Next TV

Related Stories
ചെറുപ്പമായിരിക്കാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങളിതാ

May 17, 2022 09:56 PM

ചെറുപ്പമായിരിക്കാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങളിതാ

പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും നമ്മെ ചെറുപ്പമാക്കാനും കഴിയുന്ന ആറ് ഭക്ഷണങ്ങൾ...

Read More >>
രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

May 17, 2022 02:41 PM

രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

രക്തസമ്മർദ്ദം ഹൃദയത്തെയും വൃക്കകളെയും മാത്രമല്ല, ലൈംഗിക ജീവിതത്തെയും ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ...

Read More >>
 വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

May 16, 2022 05:22 PM

വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

ഓറൽ സെക്‌സിനിടെ യോനിയിൽ നിന്നോ മലദ്വാരത്തിൽ നിന്നോ പകരുന്ന എസ്ടിഐ അണുബാധകൾക്കെതിരെയുള്ള സംരക്ഷണത്തിന് അൾട്രാത്തിൻ പാന്റീസ് ഫലപ്രദമാണെന്ന്...

Read More >>
തക്കാളി പനി; ശ്ര​ദ്ധിക്കണം ഇവ

May 16, 2022 07:43 AM

തക്കാളി പനി; ശ്ര​ദ്ധിക്കണം ഇവ

മറ്റ് വൈറൽ പനികളെ പോലെ തക്കാളി പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം....

Read More >>
തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

May 15, 2022 10:43 AM

തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആദ്യമായല്ല കേരളത്തിൽ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് റിപ്പോർട്ട് ചെയ്യുന്നത്. രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ് ,...

Read More >>
ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ

May 13, 2022 09:23 PM

ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ

ജോലിസ്ഥലത്ത് ഒരു പുരുഷൻറെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമർശിക്കുന്നതിന് തുല്യമാണെന്നും...

Read More >>
Top Stories