കോട്ടയം : കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാൻ (32) ആണ് മരിച്ചത്. ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽ നിന്ന് വെട്ടിയിട്ട് നിലയിൽ ഇയാളുടെ കാൽ പാദം കണ്ടെത്തി. പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
Young man hacked to death in Kottayam