രാമനാട്ടുകര- കോഴിക്കോട് വിമാനത്താവള റോഡ് നാലു വരി പാതയാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

രാമനാട്ടുകര- കോഴിക്കോട് വിമാനത്താവള റോഡ് നാലു വരി പാതയാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
Sep 28, 2021 05:29 PM | By Vyshnavy Rajan

കോഴിക്കോട് : നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രാമനാട്ടുകര- എയര്‍പോര്‍ട്ട് ജംഗ്ഷന്‍ റോഡ് നാലു വരി പാതയാക്കി വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 24 മീറ്റര്‍ ‍വീതിയില്‍ മികച്ച സൗകര്യങ്ങളോടു കൂടിയ റോഡായാണ് രാമനാട്ടുകര - എയര്‍പോര്‍ട്ട് റോ‍ഡ് വികസിപ്പിക്കുക.

ഇതിനായി ദേശീയപാതാ അതോറിറ്റിയുമായി ചര്‍ച്ച നടത്തും. ദേശീയപാതാ അതോറിറ്റിയുടെ അനുമതിയോടെയാകും വികസനം നടപ്പാക്കുക. പദ്ധതിയുടെ നോഡല്‍ ഓഫീസറായി കോഴിക്കോട് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ‍ ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. മീഡിയന്‍- ഫുട്പാത് എന്നിവയോടു കൂടിയ റോഡ് വികസനമാണ് ലക്ഷ്യമിടുന്നത്. നവീകരിക്കുന്ന റോഡില്‍ ബസ് ബേകളും ഉണ്ടാകും.

അത്യാധുനിക നിലവാരത്തിലുള്ള ടോയ് ലറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി ഒരുക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. മികച്ച വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മിക്കും. എയര്‍പോര്‍ട്ട് റോഡ് എന്ന നിലയില്‍ തടസ്സങ്ങളില്ലാതെ യാത്ര സാധ്യമാക്കാനാണ് റോഡ് വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്. 10 കിലോ മീറ്ററോളം നീളത്തിലാണ് വികസനം സാധ്യമാവുക. ഇതിനായി 12 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ നാലു വരിയായി വികസിപ്പിക്കാന്‍ ഈ റോഡ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു. എന്‍ എച്ച് എ ഐ തയ്യാറാക്കിയ ഗ്രീന്‍ ഫീല്‍ഡ് പാത അലൈന്‍മെന്റില്‍ ഈ മേഖല ഉള്‍പ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവള റോഡ് വികസനത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കുന്നത്. റോഡ് വികസനം വിമാനത്താവളത്തിന്റെ വികസനത്തിനും ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

Ramanattukara-Kozhikode Airport Road will be made a four-lane road: Minister PA Mohammad Riyaz

Next TV

Related Stories
കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Oct 26, 2021 06:26 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി...

Read More >>
സാമുദായിക സംഘര്‍ഷത്തിലൂടെ അധികാരമെന്ന സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ സി.പി.എമ്മും പ്രയോഗിക്കുന്നത് - ഹമീദ് വാണിയമ്പലം

Oct 26, 2021 03:35 PM

സാമുദായിക സംഘര്‍ഷത്തിലൂടെ അധികാരമെന്ന സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ സി.പി.എമ്മും പ്രയോഗിക്കുന്നത് - ഹമീദ് വാണിയമ്പലം

കേരളത്തിന്റെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ മതേതര കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതേതരത്വത്തിന്റെ മറവില്‍...

Read More >>
വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍; 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമിക്ക് രേഖ ലഭിച്ചു

Oct 26, 2021 03:29 PM

വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍; 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമിക്ക് രേഖ ലഭിച്ചു

ആകെയുള്ള നാല് സെന്റ് ഭൂമിയുടെ രേഖ ലഭിക്കാന്‍ ഈ അമ്മ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആനയാംകുന്ന്...

Read More >>
പ്ലസ് വൺ സീറ്റ് അപര്യാപ്തത; ഫ്രറ്റേണിറ്റി മൂവ്മെന്റ് മാവൂർ റോഡ് ഉപരോധിച്ചു

Oct 26, 2021 03:20 PM

പ്ലസ് വൺ സീറ്റ് അപര്യാപ്തത; ഫ്രറ്റേണിറ്റി മൂവ്മെന്റ് മാവൂർ റോഡ് ഉപരോധിച്ചു

ജില്ലയിൽ പുതിയ ഹയർ സെക്കണ്ടറി ബാച്ചുകളും ഹയർ സെക്കന്ററി സ്കൂളുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്...

Read More >>
കൊടികൾ മാറില്ല; ജീവിതവഴിയില്‍  ഒന്നിക്കുമ്പോഴും പ്രത്യയശാസ്ത്ര കരുത്തിൽ നിഹാലും ഐഫയും

Oct 26, 2021 07:00 AM

കൊടികൾ മാറില്ല; ജീവിതവഴിയില്‍ ഒന്നിക്കുമ്പോഴും പ്രത്യയശാസ്ത്ര കരുത്തിൽ നിഹാലും ഐഫയും

വിദ്യാർഥിരാഷ്ട്രീയത്തിൽ ഇരുസംഘടനകളിൽ പ്രവർത്തിച്ച നിഹാലും ഐഫയുമാണ് ജീവിതത്തിൽ ഇനി ഒരുമിച്ചുനടക്കാൻ...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 559 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Oct 25, 2021 10:16 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 559 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 559 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
Top Stories