12.5 ലക്ഷം അടിച്ചു !! അധ്യാപികയ്ക്ക് സമ്മാനകൂപ്പൺ; മീഷോ ഓൺലൈൻ ഷോപ്പിംഗിനെ മറയാക്കി തട്ടിപ്പിന് ശ്രമം

12.5 ലക്ഷം അടിച്ചു !!  അധ്യാപികയ്ക്ക് സമ്മാനകൂപ്പൺ; മീഷോ ഓൺലൈൻ ഷോപ്പിംഗിനെ മറയാക്കി തട്ടിപ്പിന് ശ്രമം
Apr 18, 2022 06:54 PM | By Vyshnavy Rajan

കോഴിക്കോട് : പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റായ മീഷോ ഓൺലൈൻ ഷോപ്പിംഗിനെ മറയാക്കി വൻ തട്ടിപ്പിന് ശ്രമം. വഞ്ചനയ്ക്ക് കുരുക്കൊരുക്കാൻ മലയാളികളും.

സംഘം തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചത് വളയം - കുറുവന്തേരി സ്വദേശിനിയായ അധ്യാപികയെ. തട്ടിപ്പിന് ഇരകളുണ്ടാകാതിരിക്കാൻ സൈബർ പൊലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണിവർ.

കല്ലാച്ചിയിലെ പ്രൊവിഡൻസ് സ്ക്കൂൾ അധ്യാപിക പ്രിയങ്കയും ബിസിനസ്സ് കാരനായ ഭർത്താവ് സജീവനുമാണ് വൻ തട്ടിപ്പിനുള്ള ശ്രമം പൊളിച്ചത്. കുറുവന്തേരി വാഴവെച്ച പറമ്പത്ത് വീട്ടിലെ വിലാസത്തിലേക്കാണ് ഇന്ന് രാവിലെ രജിസ്ട്രേഡ് പോസ്റ്റ് ലഭിച്ചത് .

മീഷോയുടെ ലോഗോയുള്ള ഇംഗ്ലീഷ് കത്തിൽ പൂർണ വിലാസവും പ്രിയങ്കയുടെ മൊബൈൽ നമ്പറും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മീഷോ ആപ്പ് വഴി ഓൺലൈൻ സാധനങ്ങൾ സ്ഥിരമായി വാങ്ങാറുള്ളതിനാൽ കത്തിൽ സംശയമൊന്നും തോന്നിയിരുന്നില്ലെന്ന് ഭർത്താവ് സജീവൻ പറഞ്ഞു.

കത്തിൻ്റെ മലയാള രൂപമിങ്ങനെ...

"റഫർ: M946316 പ്രിയ ഉപഭോക്താവേ മീഷോ ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് റാൻഡം ലക്കി ഡ്രോ മത്സരത്തിൽ കുറച്ച് ഉപഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്.

കമ്പനി തിരഞ്ഞെടുത്ത ഭാഗ്യശാലികളിൽ ഒരാളാണ് നിങ്ങളെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ വിജയിക്കുന്ന സ്ക്രാച്ച് കൂപ്പൺ പ്രഖ്യാപിക്കുന്നതിൽ ഞങ്ങളുടെ പരമമായ സന്തോഷമുണ്ട്, സ്ക്രാച്ചിന് ശേഷം നിങ്ങൾക്ക് റിഡീം ചെയ്യാൻ കഴിയുന്ന ഞങ്ങളുടെ ടോൾ-ഫ്രീ-പ്രൈസ് ഹെൽപ്പ്ലൈൻ നമ്പറായ +9176058-35390 (08:00 AM മുതൽ 06:00 PM വരെ) അല്ലെങ്കിൽ നിങ്ങൾക്കും ചെയ്യാം ഞങ്ങളുടെ WhatsApp നമ്പറായ +9176058-35390-ലേക്ക് കോഡ് SMS ചെയ്യുക അല്ലെങ്കിൽ WhatsApp ചെയ്യുക.

ഇത് പ്രൊമോഷണൽ ആവശ്യത്തിന് വേണ്ടി മാത്രമുള്ള കമ്പനിയുടെ ഒരു ആന്തരിക സംരംഭമാണെന്ന കാര്യം ശ്രദ്ധിക്കുക. സമ്മാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങളുടെ ടോൾ ഫ്രീ സമ്മാന സമ്മാന ഹെൽപ്പ് ലൈൻ നമ്പറായ +9176058-35390-ൽ മാത്രമേ ലഭ്യമാകൂ.

(08:00 AM മുതൽ 06:00 PM വരെ) ഈ സമ്മാന വിതരണം ഞങ്ങളുടെ ബാങ്കിംഗ് പങ്കാളിയാണ്. ഈ കത്തോടുകൂടിയ കൂപ്പൺ മൂല്യം

HSBC ബാങ്ക് ഗ്യാരണ്ടി.

വീണ്ടെടുക്കൽ (നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക)

1. മൊത്തം തുക കൂപ്പൺ സമ്മാന മൂല്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

2. സമ്മാനത്തുക വീണ്ടെടുക്കുന്നതിനുള്ള എല്ലാ സർക്കാർ (കേന്ദ്ര,, സംസ്ഥാന) നികുതികളും പ്രോസസ്സിംഗ് ഫീസും വിജയി പണം നൽകും.

3. ഈടാക്കുന്ന ചാർജ് മുൻകൂറായി ശേഖരിക്കും, കൂടാതെ സമ്മാനത്തുകയ്ക്ക് കീഴിലുള്ള തുകയിൽ അത് ക്രമീകരിക്കില്ല ഏതെങ്കിലും സാഹചര്യങ്ങൾ.

4. എല്ലാ പേയ്‌മെന്റുകളും സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് നിയന്ത്രണത്തിൻ നൽകും.

5. നിങ്ങളുടെ ബാങ്ക് എ/സി നമ്പർ ആധാർ കാർഡുമായും പാൻ കാർഡുമായും ലിങ്ക് ചെയ്തിരിക്കണം. ദയവായി ഫോം പൂരിപ്പിച്ച് വാട്സ്ആപ്പ് വഴി അയക്കുക

ഉപഭോക്താവ് ഈ ബോക്സിൽ സൈൻ ഇൻ ചെയ്യുക ഞാൻ എല്ലാ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു " തപാലായി ലഭിച്ച കത്തിനൊപ്പമുള്ള സ്ക്രാച്ച് കാർഡ് ചുരണ്ടി നോക്കിയപ്പോൾ പന്ത്രണ്ടര ലക്ഷം രൂപ സമ്മാനം !!

ഉടൻ കാർഡും ബാങ്ക് വിവരങ്ങൾ പൂരിപ്പിച്ച കത്തും വാട്സ് ആപ്പ് ചെയ്തപ്പോൾ ഉടൻ തന്നെ ഒരു ഫോൺ കോൾ വന്നു. ട്രൂ കോളറിൽ കാണിക്കുന്ന പേര് മീ ഷോ ഫിനാന്ഷ്യൽ അഡ്മിനിസ്ട്രേറ്റർ എന്ന്, സംസാരിക്കുന്നത് മലയാളിയും.


" നിങ്ങൾക്ക് മിഷോയിൽ നിന്ന് 12.5 ലക്ഷം രൂപ സമ്മാനമായി ലഭിക്കുമെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി 24 മണിക്കൂറിനകം തുക അക്കൗണ്ടിൽ വരുമെന്നും അറിയിച്ചു. പിന്നീട് അധികം വൈകാതെ ഇന്നത്തെ തീയ്യതി വെച്ച് മുബൈ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ മുദ്രയും ചെയർമാൻ്റെ ഒപ്പുമുള്ള ഒരു ലെറ്റർ വാട്സ് ആപ്പ് വഴി ലഭിച്ചു.

പന്ത്രണ്ടര ലക്ഷം രൂപയുടെ ടി.ഡി.എസ് ചാർജായ 12,500 രൂപ അടച്ചാൽ താങ്കൾക്ക് ലഭിച്ച മുഴുവൻ ട്രാൻസർ ചെയ്യുമെന്നായിരുന്നു കത്തിൽ. ടി.ഡി.എസ് തുക അയക്കാനുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് നമ്പറും ഈ കത്തിലുണ്ട്.

തട്ടിപ്പ് സംഘത്തിൻ്റെ അവസാന നീക്കമാണ് സംശയം ഉളവാക്കിയതെന്ന് പ്രിയങ്കയുടെ ഭർത്താവ് സജീവൻ പറഞ്ഞു. സാധാരണ തുക കൈമാറുന്ന കമ്പനികളോ വ്യക്തികളോ ടി.ഡി.എസ് തുക കഴിച്ചുള്ള തുകയാണ് അയക്കുക . ടി.ഡി.എസ് തുകയ്ക്ക് ഇൻകം ടാക്സ് ചെയർമാൻ കത്തയക്കാറുമില്ല.

ഇതാണ് തട്ടിപ്പുകാർക്ക് പിഴച്ചത്. ഓൺലൈൻ വഴി ഇത്തരം തട്ടിപ്പ് വ്യാപക മാണെന്നും ബോധവൽക്കരണത്തിലൂടെ പലരും ഇത്തരം ചതികൾ തിരിച്ചറിയുന്ന സഹര്യത്തിലാണ് ഇത്തരക്കാർ പുതിയ തന്ത്രങ്ങൾമെനയുന്നതെന്നും സൈബർ വിദഗ്തർ പറഞ്ഞു.

Gift voucher for teacher; Attempt to defraud Mesho online shopping

Next TV

Related Stories
സിറ്റി ഉപജില്ല മുന്നിൽ; ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കൊടുവള്ളി രണ്ടും കൊയിലാണ്ടി മൂന്നും  സ്ഥാനത്ത്

Nov 28, 2022 10:11 PM

സിറ്റി ഉപജില്ല മുന്നിൽ; ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കൊടുവള്ളി രണ്ടും കൊയിലാണ്ടി മൂന്നും സ്ഥാനത്ത്

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്റ്റേജ് ഇനങ്ങൾ ആരംഭിച്ച ആദ്യ ദിനം 253 പോയിൻ്റുകളുമായി കോഴിക്കോട് സിറ്റി ഉപജില്ല മുന്നിട്ടു...

Read More >>
വേദിയിൽ നാളെ; കലയുടെ പൂരം കാണാൻ മറക്കരുത്

Nov 28, 2022 07:23 PM

വേദിയിൽ നാളെ; കലയുടെ പൂരം കാണാൻ മറക്കരുത്

കടത്തനാടിന് കലയുടെ മഹോത്സവം സമ്മാനിക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ വേദിയിൽ നാളെ നടക്കുന്ന പരിപാടികൾ...

Read More >>
പേരാമ്പ്രയുടെ അംഗനമാർ തന്നെ; തിരുവാതിരയിൽ കുത്തക നിലനിർത്തി പേരാമ്പ്ര ഹയർ സെക്കണ്ടറി

Nov 28, 2022 05:05 PM

പേരാമ്പ്രയുടെ അംഗനമാർ തന്നെ; തിരുവാതിരയിൽ കുത്തക നിലനിർത്തി പേരാമ്പ്ര ഹയർ സെക്കണ്ടറി

പതിറ്റാണ്ടുകളായുള്ള കുത്തക നിലനിർത്തി പേരാമ്പ്ര. തിരുവാതിരയിൽ ഒന്നാം സ്ഥാനം നിലനിർത്തി....

Read More >>
സ്കൂൾ അവധി; നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Nov 28, 2022 04:51 PM

സ്കൂൾ അവധി; നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി സ്കൂളുകൾക്ക് നാളെ...

Read More >>
മത്സരങ്ങൾ ആരോഗ്യകരമായി മാറണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

Nov 28, 2022 02:51 PM

മത്സരങ്ങൾ ആരോഗ്യകരമായി മാറണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ....

Read More >>
മരണകാരണം തലയിലെ മുറിവ്; ചീമേനി സ്വദേശിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

Nov 28, 2022 02:10 PM

മരണകാരണം തലയിലെ മുറിവ്; ചീമേനി സ്വദേശിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

ദുരൂഹ സാഹചര്യത്തിൽ നാദാപുരം നരിക്കാട്ടേരിയിൽ ഗുരുതരാവസ്ഥയിൽ കണ്ട കാസർക്കോട് ചീമേനി സ്വദേശിയുടെ മരണകാരണം തലയിൽ ഏറ്റ ആഴത്തിലുള്ള മുറിവും...

Read More >>
Top Stories