കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ ആണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോങ്ങോട് വനത്തിൽ പശുവിനെ തീറ്റാൻ പോയതായിരുന്നു ബേബി. പശുവിനേയും വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി.
ബേബിയെ കാണാതായതിന് പിന്നാലെ വനംവകുപ്പും,പൊലീസും നാട്ടുകാരും പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബോബിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
.gif)

മറ്റൊരു സംഭവത്തിൽ, തൃശൂർ അന്നമനടയിൽ നാല് വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. അന്നമനട കല്ലൂരിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ സജിദുൽ ഹഖ് ആണ് വീടിനു സമീപത്തെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വീണു മരിച്ചത്.
ആസാം സ്വദേശികളായ അജിസൂർ റഹ്മാൻ, സൈറ ഭാനു ദമ്പതികളുടെ മകന് ആണ് സജിദുൽ ഹഖ്. ഇന്നലെ വൈകിട്ട് 3.30 ആണ് സംഭവം. വീടിന്‍റെ അടുത്ത് ഓട്ടു കമ്പനിക്ക് വേണ്ടി മണ്ണ് എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആദ്യം അന്നമനട ക്ലിനിക്കിൽ എത്തിച്ചു. തുടർന്ന് കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Housewife found dead in forest after going to feed cow in Kongad Hills, Kozhikode cow also found dead police started investigation
