'തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്ന് ശബ്ദസന്ദേശം'; സി.പി.എം വനിത നേതാവ് വഴിയരികിൽ മരിച്ചനിലയിൽ

'തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്ന് ശബ്ദസന്ദേശം'; സി.പി.എം വനിത നേതാവ് വഴിയരികിൽ മരിച്ചനിലയിൽ
Aug 1, 2025 08:36 AM | By VIPIN P V

കുത്താട്ടുകുളം (എറണാകുളം): ( www.truevisionnews.com ) സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായി കലഹിച്ച പാര്‍ട്ടി വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാ രാജു (56) വിനെയാണ് വീടിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ഒന്‍പതോടെ വീടിനടുത്തുനിന്ന് ഉച്ചത്തില്‍ ശബ്ദം കേട്ടാണ് നാട്ടുകാര്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിവരുന്ന റബ്ബര്‍ത്തോട്ടത്തില്‍ വീണുകിടക്കുന്ന നിലയില്‍ ആശയെ കണ്ടെത്തി. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്നും ഇവര്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ബോധപൂര്‍വം ഉപദ്രവിക്കുന്നുവെന്നും കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചുവെന്നും ശബ്ദസന്ദേശത്തിലുണ്ട്. തന്റെ വീടിന്റെ പരിസരത്ത് വഴി നിര്‍മിക്കുന്ന കാര്യത്തില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് സമിതി ബോധപൂര്‍വം ഉപേക്ഷ പുലര്‍ത്തുന്നതായും 10 വര്‍ഷമായി പാര്‍ട്ടി തന്നോട് അനീതി പ്രവര്‍ത്തിക്കുകയാണെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഇനി ഒരു വനിതയ്ക്കും ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും പറയുന്നുണ്ട്.

തിരുമാറാടി കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍, കര്‍ഷകസംഘം എന്നിവയുടെ ഏരിയാ കമ്മിറ്റി അംഗമാണ്. മാറാടി ആലക്കല്‍ കുടുംബാംഗമാണ്. മകന്‍: പരേതനായ നിഷു. മരുമകള്‍: അഞ്ജലി (നഴ്‌സ് സൗദി).

CPM woman leader found dead on the roadside kochi

Next TV

Related Stories
കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

Aug 1, 2025 07:37 PM

കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത്...

Read More >>
പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

Aug 1, 2025 07:23 PM

പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

ഹൂളിമാവ് സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ...

Read More >>
തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 1, 2025 06:47 PM

തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

Aug 1, 2025 05:29 PM

'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയിൽ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി

Aug 1, 2025 04:50 PM

മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി....

Read More >>
Top Stories

//Truevisionall