മലപ്പുറം: ( www.truevisionnews.com ) മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തെ മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്. മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടിപി ഹാരിസാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലായത്.
ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ ഹാരിസ് 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം കൈക്കലാക്കിയത്. തുടർന്ന് വിദേശത്തു നിന്നും മടങ്ങി വരുന്നതിനിടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
.gif)

Police have taken a member of the malappuram district panchayat into custody at the Mumbai airport
