( www.truevisionnews.com) മുടി കൊഴിച്ചില്‍ പലരുടെയും ഒരു പ്രശ്‌നമാണ്. വെളിച്ചെണ്ണ തേച്ചു ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിച്ചും മുടി സംരക്ഷിരുന്ന കാലമല്ല ഇപ്പോള്‍. പഴയമയുടെ ശീലങ്ങളെ നിലനിര്‍ത്തി മറ്റ് പല വഴികളും മുടി സംരക്ഷണത്തിനായി ആണ്‍ പെണ്‍ ഭേദമന്യേ ചെയ്യുന്നുണ്ട്. കൊറിയന്‍ സിനിമയുടെയും വെബ് സീരീസുകളുടെ ആരാധകരായ യുവ തലമുറയ്ക്ക് കൊറിയന്‍ സൗന്ദര്യ വസ്തുക്കളോടും ആ ഭ്രമം ഉണ്ടെന്നതില്‍ തര്‍ക്കമില്ല.
മുടികൊഴിച്ചിലും വളര്‍ച്ച മുരടിക്കുന്നതുമൊക്കെ പ്രശ്‌നമുള്ളവര്‍ ഒരു കൊറിയന്‍ മുടി സംരക്ഷണ ഫോര്‍മുല തന്നെയുണ്ട്. മുടി സംരക്ഷണത്തിനായി ഹെയര്‍ സിറം പതിവായി ഉപയോഗിച്ചിട്ടും ഫലമില്ലെങ്കില്‍ ഇതൊന്ന് പരീക്ഷിക്കാം. പല കമ്പനികളുടെ സിറം വിപണിയില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ സൈറ്റുകളിലും ഇത് സുലഭമാണെങ്കിലും ചിലപ്പോള്‍ അതിന്റെ വില നമ്മെ ഒന്നു നിരാശരാക്കും. എന്നാല്‍ ഇനി ഹെയര്‍ സിറം നമുക്ക് തന്നെ ഉണ്ടാക്കാനൊരു ചാന്‍സ് കിട്ടിയാലോ?
.gif)

കൊറിയന്‍ ഹെയര്‍ സിറം ഉണ്ടാക്കുന്നുള്ള വഴികളാണ് ഇനി പറയാന്‍ പോകുന്നത്. കൊറിയന്‍ ഹെയര്‍ സിറത്തിലുള്ളതെല്ലാം പ്രകൃതിദത്തമായ ചേരുവകളാണ്. അത് ആഴത്തിലുള്ള റിസള്‍ട്ടും തരും, മുടി നല്ല സ്‌ട്രോങ്ങാവുകയും ചെയ്യും. സ്‌കാല്‍പ്പിന്റെ ആരോഗ്യത്തിനും ഇത് വളരെ മികച്ചതാണെന്നാണ് പറയുന്നത്.
ആദ്യത്തെ ചേരുവ കറ്റാര്‍വാഴ ജെല്ലാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴയില്‍ ഫെര്‍മെന്റ് ചെയ്ത കഞ്ഞിവെള്ളം ചേര്‍ക്കുക. കറ്റാര്‍വാഴ മുടിയുടെ വരണ്ട രീതി മാറ്റുമ്പോള്‍ കഞ്ഞിവെള്ളം മുടി കൂടുതല്‍ ശക്തിയോടെ വളരാന്‍ സഹായിക്കും. ഇതിനൊപ്പം അര്‍ഗാന്‍ ഓയില്‍ അല്ലെങ്കില്‍ ജോജോബ ഓയില്‍ പോഷണത്തിനായി ചേര്‍ക്കുക. പിന്നാലെ സ്‌കാല്‍പ്പിലെ രക്തയോട്ടത്തിനെ പരിപോഷിപ്പിക്കാന്‍ അഞ്ചോ ആറോ തുള്ളി റോസ്‌മേരി എസന്‍ഷ്യല്‍ ഓയിലും ഇതിലേക്ക് ചേര്‍ക്കാം.
ഇനി വേണ്ടത് ഒരു ടീസ്പൂണ്‍ ഗ്ലിസറിനാണ്. മുടിയുടെ മോയിസ്ച്ചര്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. ഇനി ഇതിനെ ഒരു സിറം പോലെയാകുന്നത് വരെ നന്നായി യോജിപ്പിക്കുക. ഇതിന് ശേഷം വൃത്തിയുള്ള ഒരു ഡ്രോപ്പര്‍ ബോട്ടിലിലേക്ക് ഇത് മാറ്റുക. മുടി നന്നായി ഷാംപൂ ചെയ്ത ശേഷം ഈ സിറം തലയില്‍ തേച്ച് പിടിപ്പിക്കുക. മുടി ആരോഗ്യത്തോടെ വളരും.
secret to Korean beauties' hair, homemade Korean hair serum!
