ഉത്തർപ്രദേശ്: ( www.truevisionnews.com ) ഉത്തർപ്രദേശിലെ റാംപൂരിൽ സ്ത്രീധനം നൽകാത്തതിൽ പ്രതിഷേധിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞിനോട് പിതാവിന്റെ ക്രൂരത. ഭാര്യയുടെ കുടുംബത്തെ സമ്മർദത്തിലാക്കാനുള്ള ശ്രമമായിരുന്നു എന്ന് പിതാവ് സഞ്ജു പറഞ്ഞു. ഇടുപ്പെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ തലകീഴായി തൂക്കി തെരുവിലൂടെ നടക്കുന്ന പിതാവിന്റെ വീഡിയോ വൈറലായിരുന്നു.
സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഭാര്യയുമായി സഞ്ജു വഴക്കുണ്ടാക്കാറുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. രണ്ട് ലക്ഷം രൂപയും കാറും സ്ത്രീധനമായി വേണമെന്നതായിരുന്നു സഞ്ജുവിന്റെ ആവശ്യം. 2023ലായിരുന്നു വിവാഹം നടന്നത്.
.gif)

' വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർതൃസഹോദരന്മാരടക്കം എന്നെ അടിക്കാറുണ്ട്. രണ്ട് ലക്ഷം രൂപയും കാറും കൊണ്ടുവരാനാണ് അവർ ആവശ്യപ്പെടുന്നത്. ഇതും പറഞ്ഞ് എപ്പോഴും വഴക്കാണ്' എന്ന് ഭാര്യ പറഞ്ഞു. 'കുട്ടിയെ തലകീഴായി നാലുവട്ടം തെരുവുമുഴുവൻ അയാൾ നടന്നു. വഴിയിൽ കണ്ടവരോടെല്ലാം അതിന്റെ ദൃശ്യങ്ങൾ പകർത്താനും ആവശ്യപ്പെട്ടു. കുട്ടി ഇപ്പോൾ ആശുപത്രിയിലാണ്. ഞാൻ എവിടെ നിന്ന് പണം കണ്ടെത്താനാണ്?' എന്നും ഭാര്യ പറയുന്നു. പൊലീസ് കാര്യമായ നടപടികൾ എടുക്കുന്നില്ലെന്നും ഭാര്യ ആരോപിച്ചു.
എന്നാൽ വിഷയത്തിൽ നടപടിയെടുത്തതായി പൊലീസ് വ്യക്തമാക്കി. സഞ്ജുവിനെതിരെ സെക്ഷൻ 151 പ്രകാരം കേസെടുത്തതായും കേസ് കൗൺസിലിംഗ് സെന്ററിന് കൈമാറിയതായും മിലാക് ഖാനാം സ്റ്റേഷൻ എസ്‌ഐ വ്യക്തമാക്കി.
dowry was not given father walks with eight month old baby upside down
