കണ്ണൂർ പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ് പിടിയില്‍

കണ്ണൂർ പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ് പിടിയില്‍
Jul 23, 2025 03:37 PM | By VIPIN P V

തളിപ്പറമ്പ്(കണ്ണൂർ) : ( www.truevisionnews.com ) കണ്ണൂർ പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ് പിടിയില്‍. പന്നിയൂര്‍ മഴൂരിലെ മലിക്കന്റകത്ത് അബ്ദുല്‍നാസര്‍ മുഹമ്മദിനെയാണ് (55) ഇന്നലെ രാത്രിയോടെ പിടികൂടിയത്. മകനായ ഷിയാസിനെയാണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവ ശേഷം സ്ഥലംവിട്ട അബ്ദുള്‍നാസര്‍ ഒളിവിലായിരുന്നു. പൂമംഗലം മഴൂര്‍ സ്വദേശിയാണ് അബ്ദുള്‍നാസര്‍.

2023 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയില്‍ കത്തിയുമായെത്തിയ അബ്ദുള്‍നാസര്‍ മുഹമ്മദ് മകന്റെ ഇരുകാലിലും ഇടത് കൈക്കും വയറിനും വെട്ടുകയായിരുന്നു. കേസില്‍ ജാമ്യമെടുത്തെങ്കിലും വിചാരണക്ക് കോടതില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ പരിയാരം പോലീസ് ശ്രമിച്ചുവരികയായിരുന്നു.

തുടര്‍ന്നാണ് സി ഐയുടെ നിര്‍ദേശപ്രകാരം എ എസ്.ഐ: അരുണ്‍, സീനിയര്‍ സി.പി.ഒ: സനീഷ് കരിപ്പാല്‍, സി.പി.ഒയായ മഹേഷ് എന്നിവരുടെ നേത്യത്വത്തില്‍ മഴൂരില്‍ വെച്ച് പ്രതിയെ പിടികൂടിയത്.

Police arrest father who was wanted for stabbing and injuring his son in Kannur Pariyaram

Next TV

Related Stories
തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല; ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യ, അവകാശപ്പെട്ടത് ആത്മഹത്യയെന്ന്

Jul 23, 2025 05:47 PM

തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല; ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യ, അവകാശപ്പെട്ടത് ആത്മഹത്യയെന്ന്

തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ലെന്ന കാരണത്താല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി...

Read More >>
എന്തിനീ ക്രൂരത....! പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ നരബലി നൽകി യുവാവ്

Jul 23, 2025 04:46 PM

എന്തിനീ ക്രൂരത....! പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ നരബലി നൽകി യുവാവ്

രാജസ്ഥാനിൽ പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ ബലി നൽകി...

Read More >>
കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; അച്ഛനും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ

Jul 23, 2025 10:47 AM

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; അച്ഛനും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ

വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും...

Read More >>
തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

Jul 23, 2025 07:46 AM

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി ...

Read More >>
തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Jul 22, 2025 10:08 PM

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍...

Read More >>
Top Stories

//Truevisionall