കഞ്ഞിയിൽ മണ്ണിട്ട് പ്രതിഷേധമോ? പരസ്പരം പാത്രവും ബക്കറ്റും വലിച്ചെറിഞ്ഞ് സിപിഐഎം , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാർത്തിക പള്ളിയിലെ പ്രതിഷേധത്തിൽ കയ്യാങ്കളി

കഞ്ഞിയിൽ മണ്ണിട്ട് പ്രതിഷേധമോ? പരസ്പരം പാത്രവും ബക്കറ്റും വലിച്ചെറിഞ്ഞ് സിപിഐഎം , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാർത്തിക പള്ളിയിലെ പ്രതിഷേധത്തിൽ കയ്യാങ്കളി
Jul 21, 2025 01:11 PM | By Athira V

ആലപ്പുഴ : ( www.truevisionnews.com)  കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ സംഘർഷം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഐഎം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കടക്കം പരുക്കേറ്റു.

സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സിപിഐഎം കോൺഗ്രസ് സംഘർഷം നടന്നത്. ഉച്ചഭക്ഷണത്തിന് തയാറാക്കിവെച്ച പത്രങ്ങളും കസേരകളും വലിച്ചെറിഞ്ഞു. ഭക്ഷണത്തിൽ മണ്ണും മറ്റും വാരിയിട്ട് പ്രതിഷേധം അതിരുവിടുകയായിരുന്നു. സ്‌കൂൾ കോമ്പൗണ്ടിലെ പൈപ്പ് പൊട്ടി. മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. മാതൃഭൂമി ക്യാമറാമാന്റെ തലയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു.

ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്.ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്‌ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു. പ്രധാന കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേൽക്കൂര ഇന്നലെ രാവിലെ കാറ്റിലും മഴയിലുമാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാൽ വൻദുരന്തം ഒഴിവായി. 

പ്രധാനാധ്യാപകന്റെ ഓഫിസ് മുറിയുടെ സമീപത്തെ മേൽക്കൂരയാണു തകർന്നുവീണത്. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. തകർന്നുവീണ കെട്ടിടത്തിന് 150 വർഷത്തോളം പഴക്കമുണ്ട്. രണ്ടു കോടിയോളം രൂപ ചെലവിട്ടു പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനാൽ തുറന്നുകൊടുത്തിട്ടില്ല. പുതിയ കെട്ടിടത്തിൽ താൽക്കാലിക വൈദ്യുത കണക്‌ഷൻ നൽകി ഇന്നു മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

CPM and Congress workers throw pots and buckets at each other; scuffles break out during protest at Karthikapalli

Next TV

Related Stories
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

Jul 21, 2025 03:35 PM

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

Read More >>
 കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

Jul 21, 2025 03:16 PM

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

Read More >>
പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 21, 2025 02:47 PM

പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ...

Read More >>
മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 21, 2025 02:13 PM

മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു...

Read More >>
Top Stories

Entertainment News

//Truevisionall