Jul 18, 2025 10:12 PM

തിരുവനന്തപുരം:(truevisionnews.com) കേരള സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാലയിലെ നിലനില്‍ക്കുന്ന തര്‍ക്കങ്ങൾ രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ആര്‍ക്കും പ്രയാസമില്ലാത്ത തരത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. വിവാദങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കും. അതുകൊണ്ടാണ് പരിഹരിക്കാന്‍ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.

വിസി കുറച്ചു നാളായി സര്‍വകലാശാലയില്‍ എത്തിയിരുന്നില്ലെന്നും ഇന്ന് എത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. സിന്‍ഡിക്കേറ്റ് വിളിക്കണമെന്നത് വിസിക്ക് അറിയാമെന്ന കാര്യമാണ്. എസ്എഫ്‌ഐ ശരിയുടെ ഭാഗത്താണ് നിന്നത്. വിസിക്ക് പിടി വാശിയൊന്നുമില്ല. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് കാര്യങ്ങള്‍ അടക്കം വലിയ പ്രതിസന്ധിയുണ്ട്. അത് പരിഹരിക്കണം. വിസി തന്നെ കാണാന്‍ വന്നപ്പോള്‍ പിടിവാശിയൊന്നും കാണിച്ചില്ല. സിന്‍ഡികേറ്റ് വിളിക്കുമ്പോള്‍ ഏത് രജിസ്ട്രാര്‍ പങ്കെടുക്കുമെന്ന് അപ്പോള്‍ അറിയാമെന്നും മന്ത്രി പറഞ്ഞു.

Minister R Bindu says emergency syndicate will be called; VC has no grip, efforts will be made to resolve the dispute

Next TV

Top Stories










//Truevisionall