കല്‍പ്പറ്റ:( www.truevisionnews.com ) വയനാട്ടിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ളതിനാലും കനത്ത മഴ തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്.
വയനാട് കളക്ടറുടെ അവധി അറിയിപ്പ് : ജില്ലയിൽ നാളെ ( ജൂലൈ 19) റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് അവധിയായിരിക്കും. പി.എസ്.സി പരീക്ഷകൾ, റസിഡൻഷൽ സ്കൂളുകൾ, കോളേജുകൾക്ക് അവധി ബാധകമല്ല.
Wayanad Collector declares holiday for educational institutions including professional colleges
