നോയിഡ: ( www.truevisionnews.com ) വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയെ ആക്രമിച്ച് മൂക്ക് മുറിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമനായി തിരച്ചിൽ തുടരുകയാണെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. നോയിഡ ജില്ലയിലെ നട്ട് കി മദയ്യ ഗ്രാമത്തിലാണ് സംഭവം.
അയൽവാസിയുടെ വളർത്തുനായ കുരച്ചതിന്റെ പേരിൽ ദേവേന്ദ്ര എന്ന യുവാവ് ക്ഷുഭിതനാവുകയായിരുന്നു. ഇയാൾ നായയെ വലിയ തോതിൽ ശകാരിച്ചത് ഉടമയ്ക്കു തീരെ പിടിച്ചില്ല. ഇതിനു പിന്നാലെ, അയൽവാസിയായ സതീഷും സഹോദരൻ അമിതും മകൻ തുഷാറും പുറത്തുവന്ന് ദേവേന്ദ്രയെയും ഭാര്യ മുന്നി ദേവിയെയും മർദ്ദിക്കാൻ തുടങ്ങി.
.gif)

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അവർ ദേവേന്ദ്രയെ ആക്രമിച്ചു. മൂക്ക് മുറിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രയുടെ മൂക്കിന് തുന്നലുകളുണ്ടെന്നും അദ്ദേഹം ഇപ്പോൾ അലിഗഢിലെ ആശുപത്രിയിലാണെന്നും പോലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെ 333, 115 (2), 352, 118 (1) വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബീറ്റ 2 പോലീസ് സ്റ്റേഷൻ ഇൻചാർജ് വിനോദ് കുമാർ പറഞ്ഞു. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒളിവിലുള്ളയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Neighbor's nose cut off for scolding pet dog; two arrested
