ഒതുക്കിനിർത്തി കുരുന്നുകളെ സുരക്ഷിതരാക്കി; സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം

ഒതുക്കിനിർത്തി കുരുന്നുകളെ സുരക്ഷിതരാക്കി; സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം
Jul 17, 2025 09:52 AM | By VIPIN P V

അന്നമനട(തൃശ്ശൂര്‍): ( www.truevisionnews.com ) തിരക്കേറിയ വഴിയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട എം.വി. സഹദേവന്റെ ഏകചിന്ത വാഹനത്തിലുള്ള കുരുന്നുകളായിരുന്നു. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തി. പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ആ ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുരുവിലശ്ശേരി മാരിക്കല്‍ കരിപാത്ര സഹദേവ(64)ന് അസ്വസ്ഥതയുണ്ടായത്. മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ കുഴഞ്ഞ സഹദേവന്‍ വാഹനം മേലഡൂരിലെ പെട്രോള്‍ പമ്പിനടുത്ത് നിര്‍ത്തി.

വാഹനത്തില്‍ അപ്പോള്‍ ഒമ്പത് വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരുമെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുവര്‍ഷമായി സഹദേവന്‍ ഈ സ്‌കൂളില്‍ ഡ്രൈവറായി ജോലിനോക്കുന്നു. ഭാര്യ: രജനി. മക്കള്‍: ശരണ്യ, നികേഷ്. മരുമകന്‍: കൃഷ്ണകുമാര്‍.

Children were kept safe by being restrained Driver falls ill while driving school bus tragically dies

Next TV

Related Stories
 ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി, ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും

Jul 17, 2025 06:45 PM

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി, ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
'കുരുന്ന് നോവ് അറിഞ്ഞ് അമ്മയും'; 'മകൻ പോയെന്ന്' സുജയെ അറിയിച്ചതായി ബന്ധുക്കൾ

Jul 17, 2025 06:25 PM

'കുരുന്ന് നോവ് അറിഞ്ഞ് അമ്മയും'; 'മകൻ പോയെന്ന്' സുജയെ അറിയിച്ചതായി ബന്ധുക്കൾ

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജയുമായി ഫോണിൽ ബന്ധപ്പെട്ടതായി...

Read More >>
പൊലീസ് കേസെടുത്തു; കോഴിക്കോട് വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി

Jul 17, 2025 06:12 PM

പൊലീസ് കേസെടുത്തു; കോഴിക്കോട് വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി

വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി...

Read More >>
നാളെ അവധി; കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

Jul 17, 2025 05:56 PM

നാളെ അവധി; കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
വീണ്ടും ഷോക്കേറ്റ് മരണം; കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

Jul 17, 2025 05:40 PM

വീണ്ടും ഷോക്കേറ്റ് മരണം; കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

മലപ്പുറം കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍...

Read More >>
Top Stories

//Truevisionall