വയനാട്:(truevisionnews.com) വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു. രണ്ട് പേർ പിടിയിൽ. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയില്‍ ആഷിക്ക് , ആറാം നമ്പര്‍ ഉന്നതിയിലെ ജയരാജന്‍ എന്നിവരാണ് അറസ്റ്റിലായത്.
13ാം തിയതിയാണ് കേസിനാസ്പമായ സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ ആഷിക് തട്ടിക്കൊണ്ടുപോയി. ശേഷം രണ്ടാം പ്രതിയായ ജയരാജിന്റെ സ്ഥാപനത്തിലെത്തി മദ്യം നല്‍കി. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. മദ്യം കഴിക്കാന്‍ വിസമ്മതിച്ച കുട്ടിയെ മര്‍ദിച്ചുവെന്നും പരാതിയുണ്ട്.
.gif)

സംഭവശേഷം സ്‌കൂളിലെത്തിയ കുട്ടിയില്‍നിന്ന് അധ്യാപകരാണ് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ പോക്‌സോ, ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ ചുമത്തി.
Plus Two student raped after being given alcohol in Wayanad
