കോൺഗ്രസ് കൊടിമരം തകർത്ത് വീഡിയോ റീൽസാക്കിയ ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

കോൺഗ്രസ് കൊടിമരം തകർത്ത് വീഡിയോ റീൽസാക്കിയ ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ
Jul 13, 2025 02:20 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) അടൂരിൽ കോൺഗ്രസ് കൊടിമരം തകർത്ത ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. മുഹമ്മദ് സബീറിൽ നിന്ന് മൂന്ന് ഗ്രാംകഞ്ചാവാണ് പിടികൂടിയതെന്ന് അടൂർ പൊലീസ് അറിയിച്ചു. കോൺഗ്രസ് കൊടിമരം തകർക്കുന്നതിന്‍റെ വീഡിയോ മുഹമ്മദ് സബീർ റീൽസാക്കിയിരുന്നു.

ഇതിന്‍റെ തൊട്ടടുത്ത ദിവസമാണ് സബീർ കഞ്ചാവുമായി പിടിയിലായത്. എന്നാൽ സബീറിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിൽ പ്രതിഷേധം കടുപ്പിക്കുകയാണ് യൂത്ത് കോൺഗ്രസ്. മൂന്ന് ഗ്രാം കഞ്ചാവാണ് പിടിച്ചതെന്നത് സ്റ്റേഷൻ ജാമ്യം കിട്ടാനായി പൊലീസിന്‍റെ കള്ളക്കളിയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പാർട്ടി സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അടൂർ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഉപരോധമടക്കം നടത്തി. ഡി വൈ എഫ് ഐ പ്രവർത്തകനാണോ പിടിയിലായതെന്നത് അന്വേഷിച്ച് മറുപടി നൽകാമെന്നാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പറയുന്നത്.

DYFI activist who made a video of destroying Congress flagpole arrested with ganja

Next TV

Related Stories
കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

Jul 13, 2025 10:03 PM

കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ്...

Read More >>
വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

Jul 13, 2025 09:35 PM

വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ...

Read More >>
അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

Jul 13, 2025 09:09 PM

അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി...

Read More >>
ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: ഇടുക്കി അടിമാലിയിൽ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jul 13, 2025 08:58 PM

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: ഇടുക്കി അടിമാലിയിൽ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ...

Read More >>
കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Jul 13, 2025 08:16 PM

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍...

Read More >>
Top Stories

//Truevisionall