ബിജെപിക്ക് പുതിയ സംസ്ഥാന കാര്യാലയം; 'മാരാർജി ഭവൻ' ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ, സൗകര്യം വിപുലം

ബിജെപിക്ക് പുതിയ സംസ്ഥാന കാര്യാലയം; 'മാരാർജി ഭവൻ' ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ, സൗകര്യം വിപുലം
Jul 12, 2025 11:54 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ് കെട്ടിടം.

വിപുലമായ സൗകര്യങ്ങളുള്ള കെട്ടിടം രാവിലെ പതിനൊന്നരയ്ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ പുതിയ നേതൃത്ത്വം മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ പറ‌ഞ്ഞിരുന്നു. പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംഘടനയ്ക്ക് പുതിയ ഊർജം നൽകും.

പുതിയ ദേശീയ അധ്യക്ഷനെ ഉടൻ തീരുമാനിക്കും, ഒരു പേരും അന്തിമമായിട്ടില്ല. ആർഎസ്എസുമായി തർക്കമുണ്ടെന്നത് മാധ്യമങ്ങളുടെ സങ്കൽപകഥകൾ മാത്രമാണ്. മണിപ്പൂരിൽ നിലവിൽ അക്രമസംഭവങ്ങളില്ല, രണ്ട് വിഭാ​ഗങ്ങൾ തമ്മിലുള്ള വിശ്വാസ്യത വലിയ തോതിൽ തകർന്നിട്ടുണ്ട്. ആർഎസ്എസും വിവിധ സന്നദ്ധ സംഘടനകളും വലിയ തോതിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ജാതി സെൻസസ് നടത്തുന്നത് ജനങ്ങളുടെ വികാരം മാനിച്ച്, പ്രതിപക്ഷ സമ്മർദ്ദം കൊണ്ടല്ല.

തമിഴ്നാട്ടിൽ നടക്കുന്ന കൊടിയ അഴിമതിയിൽ ജനം പൊറുതി മുട്ടി. ബിജെപി - എഐഡിഎംകെ സഖ്യം വലിയ വിജയം നേടും. വിജയ് എൻഡിഎ സഖ്യത്തിന്റെ ഭാ​ഗമാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. വിവിധ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും ലേഖനത്തിൽ അമിത് ഷാ പറഞ്ഞു.

BJP gets new state office Amit Shah inaugurates Mararji Bhavan facilities expanded

Next TV

Related Stories
സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

Aug 2, 2025 09:46 AM

സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

അരൂര്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ...

Read More >>
എവിടെയും പോയിട്ടില്ല,  ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ  യെല്ലോ അലർട്ട്

Aug 2, 2025 07:34 AM

എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Aug 2, 2025 06:58 AM

ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറത്ത് മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഡ്രൈവറുടെ മുഖത്തടിച്ച്...

Read More >>
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
Top Stories

//Truevisionall