യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ
Jul 12, 2025 08:31 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.തിരുവനന്തപുരം സ്വദേശിയായ അബ്ദുള്ളയാണ് മർദ്ദനത്തിനിരയായത്. കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം.

 അബ്ദുള്ളയെ ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടികൊണ്ടു പോയത്. രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ പ്രതികൾ അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി നാലാഞ്ചിറയിൽ എത്തിക്കുകയായിരുന്നു. നാലാഞ്ചിറ കുരിശടിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം വടി ഉപയോഗിച്ച് ശരീരമാസകലം അടിച്ചു.

പ്രതികളിലൊരാളായ ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടം എക്സൈസിനെ അറിയിച്ചത് അബ്ദുള്ളയാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് കണ്ണ് കെട്ടി ഒഴിഞ്ഞ വീട്ടിൽ എത്തിച്ച് വീണ്ടും മർദ്ദിച്ചു. ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയുടെ തല മൊട്ടയടിച്ചു. ഒരു രാത്രിയും പകലും നീണ്ട മർദ്ദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കി വിട്ട് സംഘം കടന്നു കളയുകയായിരുന്നു.

നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരെയാണ് മണ്ണന്തല പോലീസ് പിടികൂടിയത്. കേസിൽ ഇനി രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പിടിയിലായവർ കഞ്ചാവ് അടിപിടി കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതിയായ കാപ്പിരി ജിതിൻ ഒരു വർഷം മുൻപ് കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്.

Three people have been arrested in the case of abducting a young man in Thiruvananthapuram brutally beating

Next TV

Related Stories
ക്രൂരന് പണികിട്ടി; വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Aug 2, 2025 04:45 PM

ക്രൂരന് പണികിട്ടി; വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മലപ്പുറം മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന്...

Read More >>
പിള്ളേരായാൽ ഇങ്ങനെ വേണം; കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

Aug 2, 2025 04:05 PM

പിള്ളേരായാൽ ഇങ്ങനെ വേണം; കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തൃശ്ശൂരിൽ കളഞ്ഞു കിട്ടിയ ഐഫോണ്‍ അധ്യാപികയെ ഏല്‍പ്പിച്ച്...

Read More >>
 ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

Aug 2, 2025 03:14 PM

ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികളുടെ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്...

Read More >>
ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Aug 2, 2025 02:17 PM

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് പശുക്കടവിലെ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്,...

Read More >>
കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

Aug 2, 2025 02:04 PM

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ സംഭവത്തിൽ രണ്ടു പേർ...

Read More >>
Top Stories

Entertainment News

//Truevisionall