അറുപത്തിമൂന്നുകാരനെ കാണാനില്ല, പെരുമ്പാമ്പിനെ കണ്ട് സംശയം തോന്നി, വയറ് കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച....! - വീഡിയോ

അറുപത്തിമൂന്നുകാരനെ കാണാനില്ല, പെരുമ്പാമ്പിനെ കണ്ട് സംശയം തോന്നി, വയറ് കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച....! - വീഡിയോ
Jul 6, 2025 05:05 PM | By VIPIN P V

( www.truevisionnews.com ) കാണാതായി കര്‍ഷകനെ തെരഞ്ഞെത്തിയ നാട്ടുകാര്‍ പെരുമ്പാമ്പിന്‍റെ വയറ് കീറി മൃതദേഹം പുറത്തെടുത്തു. ഇന്തോനേഷ്യയിലെ മജാപഹിത് ഗ്രാമത്തിലെ തെക്കുകിഴക്കൻ സുലവേസിയിലെ ബടൗഗയിൽ നിന്നുള്ള 63 -കാരനും കർഷകനുമായ ലാ നോട്ടിയെയാണ് കാണാതായത്.

ഇദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ നാട്ടൂകാര്‍ ഇരയെ വിഴുങ്ങി മുന്നോട്ട് നീങ്ങാന്‍ പറ്റാതെ കിടന്ന പെരുമ്പാമ്പിനെ കണ്ട് സംശയം തോന്നിയാണ് അതിന്‍റെ വയറ് കീറിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏതാണ്ട് എട്ട് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്നുമാണ് ലാ നോട്ടിയുടെ മൃതദേഹം നാട്ടൂകാര്‍ പുറത്തെടുത്ത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കൃഷിയിടത്തിലേക്ക് പോയ ലാ നോട്ടി. വൈകുന്നേരമായിട്ടും അദ്ദേഹം തിരിച്ചെത്താതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൂന്തോട്ടത്തിന് സമീപത്ത് അന്വേഷിക്കുന്നതിനിടെയാണ് മനുഷ്യ ശരീരം വിഴുങ്ങിയത് പോലെ ഒരു പെരുമ്പാമ്പ് വഴിയില്‍ കിടക്കുന്നത് കണ്ടത്. റോഡിന് സമീപത്തായി ലാ നോട്ടിയയുടെ ബൈക്കും ഉണ്ടായിരുന്നു.

ഇരയെ മുഴുവനോടെ വിഴുങ്ങിയ പെരുമ്പാമ്പ് മുന്നോട്ട് നീങ്ങാന്‍ പറ്റാത്തവിധത്തിലായിരുന്നു കിടന്നിരുന്നത്. ഇതോടെ സംശയം തോന്നിയ നാട്ടൂകാര്‍ പെരുമ്പാമ്പിനെ കൊലപ്പെടുത്തിയ ശേഷം അതിന്‍റെ വയറ് കീറുകയായിരുന്നു. പാമ്പിന്‍റെ വയറ്റില്‍ ലാ നോട്ടിയുടെ മൃതദേഹം കിടന്നിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യങ്ങളില്‍ വൈറലായി. ദി റിയല്‍ ടാർസന്‍ എന്നറിയപ്പെടുന്ന മൈക്ക് ഹാല്‍ടനാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. വീഡിയോ കണ്ട് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ഭയന്ന് പോയതായി കുറിച്ചു.

shocking viral video locals cut pythons stomach to find missing person

Next TV

Related Stories
റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

Jul 30, 2025 09:10 AM

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ...

Read More >>
കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

Jul 30, 2025 05:57 AM

കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

കാനഡയിൽ വീണ്ടും വിമാനാപകടം, മലയാളി യുവാവായ പൈലറ്റ്...

Read More >>
ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

Jul 27, 2025 10:12 AM

ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ്...

Read More >>
Top Stories










Entertainment News





//Truevisionall